പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഷോ​പ്പിം​ഗ് മാ​ളി​ല്‍ ക​ച്ച​വ​ടം
Tuesday, May 11, 2021 12:02 AM IST
നാ​ദാ​പു​രം: പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് നാ​ദാ​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​ലെ ആ​റു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ദാ​പു​രം മ​ത്സ്യ മാ​ര്‍​ക്ക​റ്റി​നു പി​ന്‍​വ​ശ​ത്തെ അ​ല്‍ മ​സാ കി​ന്‍ ഷോ​പ്പിം​ഗ് മാ​ളി​ലാ​ണ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഷ​ട്ട​ര്‍ താ​ഴ്ത്തി ക​ച്ച​വ​ടം ന​ട​ത്തി​യ​ത്.
ചെ​റു​മോ​ത്ത് സ്വ​ദേ​ശി ഹ​ക്കിം ഇ​രു​മ്പ​ന്‍റ​വി​ടെ (21), പു​റ​മേ​രി സ്വ​ദേ​ശി മ​ന​യ​ത്ത് താ​ഴെ കു​നി​യി​ല്‍ സ​ക്കീ​ർ (30), ചേ​ല​ക്കാ​ട് സ്വ​ദേ​ശി ഷു​ഹൈ​ല്‍ (25), നാ​ദാ​പു​രം സ്വ​ദേ​ശി ചീ​ളി​യി​ല്‍ ഷ​ഫാ​ദ് (21), ചേ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ളി​ങ്കോ​ട് അ​ല്‍​ഫാ​സ് (26), മോ​ച്ചാം​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​സ്ലം (20) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. ഷോ​പ്പിം​ഗ് മാ​ളി​ല്‍ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ് മൂ​ന്നു ദി​വ​സ​മാ​യി ഇ​വി​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ള്‍ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.
കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ചു​മ​ര്‍ തു​ര​ന്നു പു​റ​ത്ത് നി​ന്നും ആ​ളു​ക​ളെ എ​ത്തി​ച്ച​താ​യി സം​ശ​യം ഉ​ണ്ടെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ വ​ഴി ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
മാ​ളി​ന്‍റെ ഷ​ട്ട​റു​ക​ള്‍ പൂ​ർ​ണ​മാ​യി അ​ട​ച്ച നി​ല​യി​ലാ​ണ്.