അ​തി​രി​ല്ലാ​ത്ത സേ​വ​ന​വു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Tuesday, May 11, 2021 12:02 AM IST
എ​ട​ക്ക​ര: അ​തി​ർ​ത്തി ക​ട​ന്നു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മ​യി സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. അ​ർ​ബു​ദ ബാ​ധി​ത​നാ​യ ത​മി​ഴ്നാ​ട് നീ​ല​ഗി​രി ബി​ദ​ർ​കാ​ട് സ്വ​ദേ​ശി പ​ള​ളി​ത്തൊ​ടി​ക സി​ദി​ഖി(55) നു​വേ​ണ്ടി​യാ​ണ് അ​വ​ശ്യ​മ​രു​ന്നു​മാ​യി നി​ല​ന്പൂ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ സം​സ്ഥാ​നാ​തി​ർ​ത്തി ക​ട​ന്ന​ത്.
സി​ദ്ദി​ഖി​ന് അ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ തീ​രു​ക​യും നീ​ല​ഗി​രി ജി​ല്ല​യി​ൽ ല​ഭി​ക്കാ​തെ വ​രി​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ ബ​ന്ധു​ക്ക​ൾ നി​ല​ന്പൂ​രി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു അം​ഗ​ങ്ങ​ളാ​യ കെ.​എം.​അ​ബ്ദു​ൾ മ​ജീ​ദ്, ഷം​സു​ദീ​ൻ കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ മ​രു​ന്നു ശേ​ഖ​രി​ച്ച് നാ​ടു​കാ​ണി​യി​ൽ സി​ദ്ദി​ഖി​ന്‍റെ സു​ഹൃ​ത്താ​യ സ​ജീ​വി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
മ​തി​യാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​വും ത​മി​ഴ്നാ​ടും ലോ​ക്ക്ഡൗ​ണി​ലാ​യ​തി​നാ​ൽ അ​ന്ത​ർ സം​സ്ഥാ​ന പാ​ത വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​ത് നി​ര​വ​ധി രോ​ഗി​ക​ളെ​യാ​ണ് വ​ല​ച്ചി​രി​ക്കു​ന്ന​ത്.