കോ​വി​ഡ് മ​ര​ണം: സം​സ്കാ​ര​ത്തി​ന് കെ‌​സി​വൈ​എം നേ​തൃ​ത്വം ന​ൽ​കി
Tuesday, May 11, 2021 12:02 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞ തേ​ക്ക​ഞ്ചേ​രി​യി​ൽ ത​ങ്ക​മ്മ​യു​ടെ സം​സ്കാ​ര​ത്തി​ന് കെ​സി​വൈ​എം വി​ല​ങ്ങാ​ട് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.
കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ് മു​ണ്ട​ക്ക​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കെ​സി​വൈ​എം രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് കു​ടി​പാ​റ​യി​ൽ, വി​ല​ങ്ങാ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​രു​ൺ ജോ​ഷി കു​ന്ന​ത്തേ​ട്ട്, മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി​റി​ൽ ഫി​ലി​പ്പ് ചൂ​ര​പ്പൊ​യി​ക​യി​ൽ, ഷെ​റി​ൽ ക​ണി​റാ​ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വ​ദ​ന്പ​തി​ക​ൾ​ക്ക് പോ​ലീ​സിന്‍റെ മം​ഗ​ളപ​ത്രം

കോ​ട​ഞ്ചേ​രി: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് വി​വാ​ഹം ന​ട​ത്തി ന​വ ദ​ന്പ​തി​ക​ൾ​ക്ക്
കോ​ട​ഞ്ചേ​രി പോ​ലീ​സ് മം​ഗ​ള പ​ത്രം ന​ൽ​കി. തെ​യ്യ​പ്പാ​റ​യി​ൽ ന​ട​ന്ന തേ​രോ​ട്ടി​ൽ ഡെ​ന്നി​യു​ടെ​യും വ​ട​ക്കേ​പ്പ​റ​മ്പി​ൽ ആ​ഷ്ന​യു​ടെ​യും വി​വാ​ഹ​ത്തി​നാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മം​ഗ​ള​പ​ത്രം കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. വി​ജ​യ​ൻ സ്ഥ​ല​ത്തെ​ത്തി കൈ​മാ​റി. ഇ​ത് കൂ​ടാ​തെ കോ​ട​ഞ്ചേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഈ ​രീ​തി​യി​ൽ ന​ട​ന്ന മൂ​ന്ന് ക​ല്യാ​ണ​ങ്ങ​ൾ​ക്ക് കൂ​ടി മം​ഗ​ള​പ​ത്രം ന​ൽ​കി.