ക്വാ​റ​ന്‍റൈ​നി​ൽ വൈ​ദ്യ​സ​ഹാ​യ​മൊരു​ക്കി ചി​ന്നൂ​സ് കൂ​ട്ടാ​യ്മ
Tuesday, May 11, 2021 12:02 AM IST
കു​റ്റ്യാ​ടി: ക്വാ​റ​ന്‍റൈ​നി​ന്‍റെ ഏ​കാ​ന്ത​ത​യി​ലും വി​ര​സ​ത​യി​ലും ക​ഴി​യു​ന്ന​വ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗും വൈ​ദ്യ​സ​ഹാ​യ​വും ഒ​രു​ക്കി കു​റ്റ്യാ​ടി​യി​ലെ ചി​ന്നൂ​സ് കൂ​ട്ടാ​യ്മ. കു​റ്റ്യാ​ടി മേ​ഖ​ല​യി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​ണ് മാ​ന​സി​ക പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കാ​ന്‍ കൗ​ണ്‍​സി​ലിം​ഗും ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വൈ​ദ്യ​സ​ഹാ​യ​വും ന​ല്‍​കു​ന്നത്. ഇ​തി​നാ​യി വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന ക്വാ​റ​ന്‍റൈ​ന്‍ ഹെ​ല്‍​പ് ഡെ​സ്‌​ക് രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വ​ല്ല വി​ഷ​മ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ക്ഷം അ​ത് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ല്‍ അ​റി​യി​ച്ചാ​ല്‍ മ​തി.
സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ള്‍ ആ​ണെ​ങ്കി​ല്‍ ഡോ​ക്ട​റു​മാ​യി നേ​രി​ല്‍ സം​സാ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നപ​ക്ഷം ഡോ​ക്ട​ര്‍ മ​രു​ന്ന് കു​റി​പ്പ​ടി വാ​ട്സ് ആ​പ്പ് മു​ഖേ​ന ന​ല്‍​കു​ക​യും ചെ​യ്യും. കു​റ്റ്യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രാ​യ ഡോ. ​ഷാ​ജ​ഹാ​ന്‍, ഡോ. ​നി​ര്‍​മ്മ​ല്‍, ശി​ശു​രോ​ഗ വി​ദ​ഗ്ദ​ന്‍ ഡോ. ​സ​ച്ചി​ത്ത്, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ശ്രു​തി, ഡോ. ​ആ​സി​ഫ​ലി, ഡോ. ​ശാ​ഹി​ദ് എ​ന്നി​വ​രാ​ണ് സേ​വ​ന​സ​ജ്ജ​രാ​യി ചി​ന്നൂ​സ് ഹെ​ല്‍​പ്പ് ഡ​സ്‌​കി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്തും ഹെ​ല്‍​പ്പ്‌​ഡെ​സ്‌​ക്ക് ഒ​രു​ക്കി​യി​രു​ന്നു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍; 9567203158.