കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നു കോ​ടി രൂ​പ കൂ​ടി
Tuesday, May 11, 2021 12:00 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്നുകോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ക്കുകൂ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം അ​നു​മ​തി ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി കൈ​മാ​റി​യ ഒ​രു കോ​ടി രൂ​പ​യ്ക്ക് പു​റ​മെ​യാ​ണി​ത്.
വെ​ന്‍റിലേ​റ്റ​ര്‍ ഐ​സി​യു സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ, ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ , ജി​ല്ലാ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യ്ക്കാ​യി പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ വാ​ങ്ങു​ന്ന​തി​ന് 35 ല​ക്ഷം രൂ​പ, വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് വാ​ര്‍​ഡ് ആ​രം​ഭി​ക്കു​ന്ന​തി​ന് 40 ല​ക്ഷം രൂ​പ, വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന "ഭേ​ഷ​ജം' പ​ദ്ധ​തി​ക്കാ​യി 10 ല​ക്ഷം രൂ​പ, ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പി​ക്ക​പ്പ് വാ​ഹ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​ട്ടു ല​ക്ഷം രൂ​പ, വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് സ​മീ​കൃ​താ​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി 22 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ മൊത്തം ​ മൂ​ന്നുകോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള​ള പേ​രാ​മ്പ്ര വ​നി​താ​ഹോ​സ്റ്റ​ല്‍, വി​ല്ല്യാ​പ്പ​ള​ളി വ​നി​താ ഹോ​സ്റ്റ​ല്‍, കൂ​ത്താ​ളി ഫാം ​ട്ര​യി​നിം​ഗ് സെ​ന്‍റ​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ഫ്എ​ല്‍​ടി​സി/ ഡി​സി​സി എ​ന്നി​വ​ക്കാ​യി വി​ട്ടു ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ പ​ള്‍​സ് ഓ​ക്‌​സി​ജ​ന്‍ ച​ല​ഞ്ചി​നോ​ട് പ്ര​തി​ക​രി​ച്ചു കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം 50,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ 20,000 രൂ​പ​യും പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി 20,000 രൂ​പ​യും സ്വ​ന്തം വാ​ഹ​ന​വും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ട്ടു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗി​ല്‍ പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ല്‍ ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് .എം.​പി.​ശി​വാ​ന്ദ​ന്‍, സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ക​ബീ​ര്‍, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഷീ​ജ ശ​ശി, കെ.​വി.​റീ​ന, എ​ന്‍. എം.​വി​മ​ല, സു​രേ​ന്ദ്ര​ന്‍ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ നി​ര്‍​വ്വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.