കോ​ട​ഞ്ചേ​രി​യി​ൽ ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല
Monday, May 10, 2021 12:19 AM IST
കോ​ട​ഞ്ചേ​രി: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു​ള്ള കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ളി​ൽ വ​ച്ച് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല എ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു.

ഡി​വൈ​എ​സ്പി കോ​വി​ഡ് പ്ര​തി​രോ​ധ
പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി

കു​റ്റ്യാ​ടി: വേ​ളം പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ദാ​പു​രം ഡി​വൈ​എ​സ്പി​പി​എ ശി​വ​ദാ​സ​ൻ, കു​റ്റ്യാ​ടി സി​ഐ അ​നീ​ഷ് കു​മാ​റും വി​ല​യി​രു​ത്തി.
ഇ​രു​വ​രും വേ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് പോ​ലീ​സി​ന്‍റെ സേ​വ​നം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​യീ​മ കു​ള​മു​ള്ള​തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ബാ​ബു, ജെ​എ​ച്ച്ഐ റ​ഷീ​ദ്, ഹെ​ഡ് ക്ലാ​ർ​ക്ക് പി. ​ബി​ജു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​മ​രം മാ​റ്റി​വ​ച്ചു

തി​രു​വ​മ്പാ​ടി: നി​ലേ​ശ്വ​രം എ​സ്റ്റേ​റ്റ് റ​ബ​ർ ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തൊ​ഴി​ലാ​ളിന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നുമു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് സ​മ​രം നീ​ട്ടി​വച്ച​താ​യി തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സ​മ​രം നീ​ട്ടി​വയ്ക്ക​ണ​മെ​ന്ന ഡി​എ​ൽ​ഒ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണി​ത്.