ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി 48 ആ​ശു​പ​ത്രി​ക​ൾ സ​ജ്ജം
Monday, May 10, 2021 12:18 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ചി​കി​ത്സ​യ്ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. നി​ല​വി​ലെ സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ദി​നേ​ന വി​ല​യി​രു​ത്തി മി​ക​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യി 48 കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ണു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ൽ മെ​ഡി​ക്ക​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു. രോ​ഗല​ക്ഷ​ണ​മു​ള്ള​വ​രേ​യും ഗു​രു​ത​ര രോ​ഗ​മു​ള്ള കോ​വി​ഡ് ബാ​ധി​ത​രെ​യു​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.
48 ആ​ശു​പ​ത്രി​ക​ളി​ലാ​യി 784 കി​ട​ക്ക​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. വെ​ന്‍റി​ലേ​റ്റ​റോ​ട് കൂ​ടി​യ ഐ​സി​യു 66 എ​ണ്ണ​വും 15 വെ​ന്‍റി​ലേ​റ്റ​റു​മാ​ണ് നി​ല​വി​ൽ ഒ​ഴി​വു​ള്ള​ത്. 1234 ഓ​ക്സി​ജ​ൻ വി​ത​ര​ണ​മു​ള്ള കി​ട​ക്ക​ക​ളി​ൽ 347 എ​ണ്ണം ഒ​ഴി​വാ​ണ്. സ​ർ​ക്കാ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 206 കി​ട​ക്ക​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 573 കി​ട​ക്ക​ക​ളും ഒ​ഴി​വു​ണ്ട്.​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​ത്തു ആ​ശു​പ​ത്രി​ക​ളി​ലാ​ണ് കോ​വി​ഡ് ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ബീ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ഐ​എം​സി​എ​ച്ച് ഗൈ​ന​ക്കോ​ള​ജി( മെ​ഡി​ക്ക​ൽ കോ​ള​ജ്), ഐ​എം​സി​എ​ച്ച് പീ​ഡി​യാ​ട്രി​ക്സ് ( മെ​ഡി​ക്ക​ൽ കോ​ള​ജ് ), പി​എം​എ​സ്എ​സ്​വൈ മെ​ഡി​ക്ക​ൽ കോ​ള​ജ്, വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഹെ​ഡ് ക്വ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി, താ​മ​ര​ശേരി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, എ​ന്നി​വി​ട​ങ്ങ​ൾ​ക്കുപു​റ​മെ 38 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സ സൗ​ക​ര്യ​മു​ണ്ട്.
ആ​ശ ഹോ​സ്പി​റ്റ​ൽ വ​ട​ക​ര, മിം​സ് ഗോ​വി​ന്ദ​പു​രം, ബേ​ബി മെ​മ്മോ​റി​യ​ൽ അ​ര​യി​ട​ത്ത് പാ​ലം, സീ​യം ഹോ​സ്പി​റ്റ​ൽ വ​ട​ക​ര, കോ -ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി എ​ര​ഞ്ഞി​പ്പാ​ലം,കോ -ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി വ​ട​ക​ര, ധ​ർ​മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി മു​ക്കം, ഇഎംഎ​സ് മെ​മ്മോ​റി​യ​ൽ കോ-ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി മു​ക്കം, ഫാ​ത്തി​മ ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്, ഇ​ഖ്‌​റ കോ​വി​ഡ് ആ​ശു​പ​ത്രി എ​ര​ഞ്ഞി​പ്പാ​ലം, ഇ​ഖ്‌​റ ആ​ശു​പ​ത്രി (ഡ​യാ​ലി​സി​സ് )മ​ലാ​പ്പ​റ​മ്പ്, കിം​സ് ഹോ​സ്പി​റ്റ​ൽ കൊ​ടു​വ​ള്ളി, കെഎംസിടി കോ​വി​ഡ് ഹോ​സ്പി​റ്റ​ൽ മ​ണാ​ശേ​രി, കെഎം​സിടി മെ​ഡി​ക്ക​ൽ കോ​ളേ​ജ് മ​ണാ​ശേ​രി, ലി​സ ഹോ​സ്പി​റ്റ​ൽ തി​രു​വ​മ്പാ​ടി, ഇ​ഖ്‌​റ മെ​യി​ൻ മ​ലാ​പ്പ​റ​മ്പ്, മ​ല​ബാ​ർ ആ​ശു​പ​ത്രി എ​ര​ഞ്ഞി​പ്പാ​ലം, മേ​യ്ത്ര കാ​ര​പ​റ​മ്പ്, മെ​ട്രോ​മേ​ഡ് കാ​ർ​ഡി​യാ​ക് സെ​ന്‍റർ പാ​ലാ​ഴി ബൈ​പാ​സ്, എം. ​എം.​സി ഹോ​സ്പി​റ്റ​ൽ ഉ​ള്ളി​യേ​രി, എം.​വി.​ആ​ർ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ ചൂ​ലൂ​ർ, നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ൽ മാ​വൂ​ർ റോ​ഡ്, നി​ർ​മ​ല ഹോ​സ്പി​റ്റ​ൽ വെ​ള്ളി​മാ​ട് കു​ന്ന്, പി.​വി.​എ​സ് ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്, റി​വ​ർ ഷോ​ർ ഹോ​സ്പി​റ്റ​ൽ പൂ​നൂ​ർ, ശാ​ന്തി ഹോ​സ്പി​റ്റ​ൽ ഓ​മ​ശ്ശേ​രി, ശി​ഫ ഹോ​സ്പി​റ്റ​ൽ ചെ​റു​വ​ണ്ണൂ​ർ, സ്റ്റാ​ർ കെ​യ​ർ ഹോ​സ്പി​റ്റ​ൽ തൊ​ണ്ട​യാ​ട്, വിം​സ് കെ​യ​ർ ആ​ൻ​ഡ് ക്യു​യ​ർ ഹോ​സ്പി​റ്റ​ൽ ക​ല്ലാ​ച്ചി, രാ​ജേ​ന്ദ്ര ഹോ​സ്പി​റ്റ​ൽ ക്രി​സ്ത്യ​ൻ കോ​ളേ​ജ് ജം​ഗ്ഷ​ൻ, റെ​ഡ് ക്ര​സ​ന്‍റ് ഹോ​സ്പി​റ്റ​ൽ ഫ​റോ​ക്ക്, കോ​യാ​സ് ഹോ​സ്പി​റ്റ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​മാ​ന ഹോ​സ്പി​റ്റ​ൽ കു​റ്റ്യാ​ടി, ച​വ​റ ഹോ​സ്പി​റ്റ​ൽ താ​മ​ര​ശ്ശേ​രി, ഇ​എം​എ​സ് കോ​-ഓപ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ പേ​രാ​മ്പ്ര, കെ​എം​സി ഹോ​സ്പി​റ്റ​ൽ കു​റ്റ്യാ​ടി, സ്മാ​ർ​ട്ട്‌ ഹോ​സ്പി​റ്റ​ൽ കോ​ക്ക​ല്ലൂ​ർ ബാ​ലു​ശ്ശേ​രി, റ​ഹ്മ ഹോ​സ്പി​റ്റ​ൽ തൊ​ട്ടി​ൽ​പ്പാ​ലം എ​ന്നി​വ​യാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ൾ.