പുതുവസ്ത്രം വേണ്ടെന്നുവച്ച് തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി സ​ഹോ​ദ​രി​മാ​ർ
Sunday, May 9, 2021 12:16 AM IST
മു​ക്കം: വി​ദേ​ശ​ത്തു​ള്ള പി​താ​വ് പെ​രു​ന്നാ​ൾ വ​സ്ത്രം വാ​ങ്ങാ​ൻ അ​യ​ച്ചു ന​ൽ​കി​യ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി സ​ഹോ​ദ​രി​മാ​ർ. പെ​രു​ന്നാ​ളാ​ഘോ​ഷ​ത്തി​ന് വി​ദേ​ശ​ത്തു​നി​ന്ന് പി​താ​വ് കൊ​ടി​യ​ത്തൂ​ർ കോ​ട്ട​മ്മ​ൽ സ്വ​ദേ​ശി കെ.​സി. മു​ഹ​മ്മ​ത് അ​യ​ച്ച 3000 രൂ​പ​യാ​ണ് മ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.

കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ലു​ലു നാ​ജി​യ (17), കൊ​ടി​യ​ത്തൂ​ർ ജി​എം​യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ന​ജാ ഫാ​ത്തി​മ (11), നാ​ബി​ല (മൂ​ന്ന്) എ​ന്നീ സ​ഹോ​ദ​രി​മാ​രാ​ണ് മാ​തൃ​ക​യാ​യ​ത്.