പു​റ​മേ​രി മൈ​താ​നം വീ​ണ്ടും പ​ച്ച​പ്പ​ണി​യു​ന്നു
Sunday, May 9, 2021 12:16 AM IST
നാ​ദാ​പു​രം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ന്നെ മി​ക​ച്ച മൈ​താ​ന​മാ​യ പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹൈ​സ്‌​കൂ​ള്‍ മൈ​താ​നം വീ​ണ്ടും പ​ച്ച​പ്പ​ണി​യു​ന്നു. വ​ട​ക​ര താ​ലൂ​ക്കി​ലെ 100 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള സ്‌​കൂ​ളി​ലാ​ണ് മൂ​ന്ന​ര ഏ​ക്ക​റും നാ​ല്‍​പ്പ​ത്തി​യ​ഞ്ച് സെ​ന്‍റു​മാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന പു​ല്‍ മൈ​താ​നം.
1896 ല്‍ ​പ്രൈ​മ​റി​സ്‌​കൂ​ള്‍ ആ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് 1908ൽ ​മി​ഡി​ല്‍ സ്‌​ക്കൂ​ള്‍ ആ​യി പി​ന്നീ​ട് 1918 ല്‍ ​ഹൈ​സ്‌​കൂ​ള്‍ ക്ലാ​സു​ക​ളും ആ​രം​ഭി​ച്ചു. ഇ​ത്ര​യും വ​ര്‍​ഷ​ത്തെ പ​ഴ​ക്കം മൈ​താ​ന​ത്തി​നു​ണ്ട്. ആ​യ​ഞ്ചേ​രി കോ​വി​ല​ക​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കൂ​ള്‍ പി​ന്നീ​ട് ക​ട​ത്ത​നാ​ട് വ​ലി​യ രാ​ജ​യ്ക്ക് ഉ​ട​മ​സ്ഥ​വ​കാ​ശം കൈ​മാ​റി​യ​പ്പോ​ഴാ​ണ് സ്‌​കൂ​ളും മൈ​താ​ന​വും പ്രൗ​ഢി​യി​ലേ​ക്കെ​ത്തു​ന്ന​ത്.

ഇ​പ്പോ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് മു​ന്‍​കൈ എ​ടു​ത്താ​ണ് മൈ​താ​നം സം​ര​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന ത​ല കാ​യി​ക മേ​ള​യും അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ള്‍ മ​ത്സ​ര​വും അ​ര​ങ്ങേ​റി​യ ഈ ​മൈ​താ​നം വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി​രു​ന്നു. പു​റ​മേ​രി റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഉ​യ​ര്‍​ത്തി​യ​പ്പോ​ൾ മൈ​താ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തി കെ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മൈ​താ​നം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​ത്.

മൈ​താ​നം മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ശേ​ഷം നി​ല​വി​ല്‍ ഉ​ള്ള പ​ച്ച​പ്പു​ല്ലു ന​ശി​ച്ച് പോ​കാ​തെ അ​ട​ര്‍​ത്തി എ​ടു​ത്ത് മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ഭാ​ഗ​ത്ത് പ​തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ബാ​ക്കി വ​രു​ന്ന ഭാ​ഗ​ത്ത് മ​ണ്ണു​ത്തി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് വി​ത്തു​ക​ള്‍ എ​ത്തി​ച്ച ശേ​ഷം മൈ​താ​ന​ത്ത് പാ​കി മു​ള​പ്പി​ക്കും. ഗ്രൗ​ണ്ടി​ല്‍ മ​ഴ വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​നാ​യി ചാ​ലു​ക​ളും നി​ര്‍​മ്മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​ട​ക​ര താ​ലൂ​ക്കി​ലെ കാ​യി​ക പ്രേ​മി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ സ്വ​പ്ന​മാ​ണ് മൈ​താ​ന സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ പൂ​ര്‍​ത്തി​യാ​വു​ന്ന​ത്. മൈ​താ​നം സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം ഒ​ന്നും ത​ന്നെ ഇ​ത് വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

2017 ല്‍ ​അ​ഞ്ച് കോ​ടി 85 ല​ക്ഷം രൂ​പ​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​നി​ൽ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ല്ല. സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭി​ച്ചാ​ല്‍ മൈ​താ​നം മി​ക​ച്ച സ്റ്റേ​ഡി​യ​മാ​ക്കി മാ​റ്റാ​മെ​ന്ന പ്ര​തീ​ക്ഷ കാ​യി​ക പ്രേ​മി​ക​ള്‍​ക്കു​ണ്ട്.