വ്യാ​പാ​രി​ക​ളു​ടെ കെ​ട്ടി​ടവാ​ട​ക ഒ​ഴി​വാ​ക്കി ഉ​ട​മ
Sunday, May 9, 2021 12:16 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മൂ​ലം ക​ച്ച​വ​ടം ന​ഷ്ട​ത്തി​ലാ​യ വ്യാ​പാ​രി​ക​ളു​ടെ കെ​ട്ടി​ട​വാ​ട​ക ഒ​ഴി​വാ​ക്കി ഉ​ട​മ.​മൊ​യ്തീ​ന്‍ പ​ള്ളി റോ​ഡ് ,ബേ​ബിബ​സാ​ര്‍,ചാ​ല​പ്പു​റം ,ഫ്രാ​ന്‍​സി​സ് റോ​ഡ് ,ക​ല്ലാ​യി റോ​ഡ് എ​ന്നി​ട​ങ്ങ​ളി​ലാ​യി നൂ​റോ​ളം ക​ട​മു​റി​ക​ളി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ 16വ​രെ വ്യാ​പാ​രി സി.​ഇ.​ചാ​ക്കു​ണ്ണി വാടക ഒ​ഴി​വാ​ക്കി ന​ല്‍​കി​യ​ത്.
ദി​വ​സ​വാ​ട​ക ന​ല്‍​കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് നേ​രി​ല്‍ മ​ന​സി​ലാ​ക്കി​യ ചാ​ക്കു​ണ്ണി ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും ഇ​ത്ത​ര​ത്തി​ല്‍ വാ​ട​ക വാ​ങ്ങാ​തെ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്ത് ഇ​ദ്ദേ​ഹ​ത്തെ മാ​തൃ​ക​യാ​ക്കി നി​ര​വ​ധി കെ​ട്ടി​ട​ഉ​ട​മ​ക​ള്‍ വാ​ട​ക ഒ​ഴി​വാ​ക്കി​യി​രു​ന്നു.
ചാ​ക്കു​ണ്ണി 1962 മു​ത​ല്‍ കോ​ഴി​ക്കോ​ട്ട് വ്യാ​പാ​രി​യാ​ണ്.