എ​ക്‌​സൈ​സ് വ​കു​പ്പ് ഹെ​ല്‍​പ് ഡെ​സ്‌​ക് തു​ട​ങ്ങി
Sunday, May 9, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ന​മ്പ​റു​ക​ള്‍: 0495-2376762, 2372927. വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കാ​ന്‍ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​ളു​ക​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യ​ത്തി​നും മ​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഹെ​ല്‍​പ് ഡെ​സ്‌​കി​ല്‍ ബ​ന്ധ​പ്പെ​ടാം. രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കീ​ട്ട് ആ​റുവ​രെ പ്ര​വ​ര്‍​ത്തി​ക്കും.

ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ വി​ത്ഡ്രോ​വ​ല്‍ സി​ന്‍​ഡ്രോം ഉ​ള്ള ആ​ളു​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ​യും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും സേ​വ​നം ഉ​പ​യോ​ഗി​ക്കാം. കൗ​ണ്‍​സി​ല​ര്‍ ശ​ര​ത്ത്-​ഫോ​ണ്‍ ന​മ്പ​ർ : 9188458494. ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​ർ ഫോ​ണ്‍ ന​മ്പ​ർ: 9495002270. ഡി- ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ടെ​ലി​കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ന്ന​തി​നാ​യി ര​ണ്ട് കൗ​ണ്‍​സി​ല​ര്‍​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

നാ​ദാ​പു​രം: നാ​ദാ​പു​രം മേ​ഖ​ല​യി​ൽ റോ​ഡി​ൽ തി​ര​ക്ക് വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലപ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം മി​നി ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളും, കാ​റു​ക​ളും യ​ഥേ​ഷ്ടം റോ​ഡി​ലി​റ​ങ്ങി​യി​രു​ന്നു. ശ​നി​യാ​ഴ്ച റോ​ഡി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ നാ​ദാ​പു​രം, ക​ല്ലാ​ച്ചി, വ​ള​യം, പാ​റ​ക്ക​ട​വ്, തൂ​ണേ​രി ടൗ​ണു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് സാ​ക്ഷ്യ​പ​ത്രം, ഐ​ഡി കാ​ർ​ഡ് മു​ത​ലാ​യ കൃ​ത്യ​മാ​രേ​ഖ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ ചി​ല വാ​ഹ​ന യാ​ത്ര​ക്കാ​ർ രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​തും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ആ​ദ്യ ദി​വ​സ​മെ​ന്ന നി​ല​യി​ൽ താ​ക്കീ​ത് ചെ​യ്ത് തി​രി​ച്ച​യ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല അ​തി​ർ​ത്തി​യാ​യ പെ​രി​ങ്ങ​ത്തൂ​ർ, ചെ​റ്റ​ക്ക​ണ്ടി, കാ​യ​ലോ​ട്ട് താ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ ക​ട​ത്തി വി​ടു​ന്ന​ത്. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് രോ​ഗി​യു​ടെ​കൂ​ടെ ഒ​രാ​ളെ മാ​ത്ര​മേ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്നാ​ൻ വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് പോ​കു​ന്ന​വ​രു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നാ​ദാ​പു​രം ഡി​വൈ​എ​സ്പി പി.​എ. ശി​വ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.