ലോക്കാക്കി പോലീസ്
Sunday, May 9, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് അ​നു​വ​ദി​നം വ​ര്‍​ധി​ക്കു​ന്ന ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി​ക​ളി​ലെ​ല്ലാം പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മാ​ണ് ജി​ല്ല​ക്ക​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. പു​റ​ത്തേ​ക്കും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ​മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കു​ന്ന​ത്.

സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ലി​ല്ലാ​ത്ത​വ​ര്‍​ക്ക് യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വ​യ​നാ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ പ​ങ്കി​ടു​ന്ന പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ യാ​തൊ​രു ഇ​ള​വും പ​രി​ശോ​ധ​ന​യി​ലു​ണ്ടാ​വ​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
സി​റ്റി​യി​ല്‍ മാ​ത്രം 75 മേ​ഖ​ല​ക​ളി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍​ക്ക് പു​റ​മേ സ്‌​റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ലും പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്ക് മു​ന്നി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നുപു​റ​മേ ബൈ​ക്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഗ്രൗ​ണ്ടു​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, കു​ള​ങ്ങ​ള്‍, മ​റ്റു പൊ​തു ഇ​ട​ങ്ങ​ള്‍ എന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​വു​ന്നു​ണ്ട്. ഭ​ക്ഷ്യവ​സ്തു​ക്ക​ള്‍, പ​ല​വ്യ​ഞ്ജ​നം, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും, മ​ത്സ്യം, മാം​സം എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം പോ​ലീ​സും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രും പ​രി​ശോ​ധ​ന ന​ട​ത്തു​കയാണ്്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യു​ള്ള ക​ട​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക പി​ക്ക​റ്റ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും വാ​ങ്ങാ​നാ​യി എ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശ​വും ന​ല്‍​കു​ന്നു​ണ്ട്.

ജി​ല്ല​യി​ല്‍ ര​ണ്ട് പോ​ലീ​സ് ജി​ല്ല​ക​ളി​ലാ​യി 150 ഓ​ളം പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മൂ​ന്നു സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി 21 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ട്. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍നി​ന്നു​ള്ള 20 വാ​ഹ​ന​ങ്ങ​ളും ട്രാ​ഫി​ക് പോ​ലീ​സും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. റൂ​റ​ല്‍ പ​രി​ധി​യി​ല്‍ വ​ട​ക​ര, നാ​ദാ​പു​രം, താ​മ​ര​ശ്ശേ​രി തു​ട​ങ്ങി മൂ​ന്നു സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി 90 ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി നി​രത്തി​ലു​ള്ള​ത്.

22 സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള നു​റി​ലേ​റെ പോ​ലീ​സു​കാ​രും പ​രി​ശോ​ധ​ന​യ്ക്കാ​യു​ണ്ട്. ഓ​രോ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും പി​ക്ക​പ്പ്‌​പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും തു​ട​രു​ന്നു​ണ്ട്. അ​നാ​വ​ശ്യ യാ​ത്ര​ക​ളാ​ണെ​ന്ന് ക​ണ്ടാ​ല്‍ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര/​അ​വ​ശ്യസേ​വ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്.