റ​വ​ന്യൂ വ​കു​പ്പ് വ്യാവസായിക സി​ലി​ണ്ട​റു​ക​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി
Saturday, May 8, 2021 12:22 AM IST
നാ​ദാ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ വ​കു​പ്പ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​ലി​ണ്ട​റു​ക​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ലൂ​ക്കി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സി​ലി​ണ്ട​റു​ക​ൾ ശേ​ഖ​ര​ച്ച് തു​ട​ങ്ങി​യ​ത്.
ഇ​ൻ​ഡ​സ്ട്രി​യ​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ളി​ലെ ഓ​ക്സി​ജ​ൻ ഒ​ഴി​വാ​ക്കി ശു​ചീ​ക​രി​ച്ച​തി​ന് ശേ​ഷം മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ നി​റ​ച്ച് ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
വ​ട​ക​ര താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ 100 ഓ​ളം സി​ലി​ണ്ട​റു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ശേ​ഖ​രി​ച്ച സി​ലി​ണ്ട​റു​ക​ൾ കോ​ഴി​ക്കോ​ട് വെ​യ​ർ​ഹൗ​സി​ൽ എ​ത്തി​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ നി​റ​ക്കു​ന്ന​ത്.
വ്യാ​വ​സാ​യി​ക ഉ​പ​യോ​ഗ​ത്തി​നാ​യി സൂ​ക്ഷി​ച്ച് വ​ച്ച​വ​ർ ഉ​ണ്ടെ​ങ്കി​ൽ വ​ട​ക​ര ത​ഹ​സി​ൽ​ദാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.