ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ചു​പോ​ക്ക്, അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Saturday, May 8, 2021 12:17 AM IST
ഇ. ​അ​നീ​ഷ്
കോ​ഴി​ക്കോ​ട്: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ത്ത​വ​ര്‍​ക്ക് കി​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം. ക്യാം​പു​ക​ളി​ല്‍ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​ന​കം ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ചേ​ര്‍​ന്ന ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ കൂ​ട്ട​ത്തോ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ര്‍​മാ​ണ മേ​ഖ​ല സ്തം​ഭി​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.
ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ശ​ന​മാ​യ മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അ​വ​രെ നാ​ട്ടി​ല്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളു​ക​യും ചെ​യ്തി​രു​ന്നു. അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കീ​ഴി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ര്‍ മ​ട​ങ്ങി​പോ​യ​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മാ​യി​രു​ന്നു . എ​ന്നാ​ല്‍ ഇ​ത്ത​വ​ണ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ കി​ട്ടി​യ വ​ണ്ടി​ക്ക് സ്ഥ​ലം വി​ടു​ക​യാ​ണി​വ​ര്‍. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കേ ഇ​വി​ടെ നി​ല്‍​ക്കാ​ന്‍ ആ​രും താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. നി​ല​വി​ല്‍ ആ​ശു​പ​ത്രി​കി​ട​ക്ക​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​റ​യു​മ്പോ​ള്‍ ഇ​വ​രെ നാ​ട്ടി​ല്‍ പി​ടി​ച്ചി​രു​ത്താ​ന്‍ സ​ര്‍​ക്കാ​രി​നും ക​ഴി​യു​ന്നി​ല്ല.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ കാ​ത്തി​രി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. ഹോ​ട്ട​ല്‍ മേ​ഖ​ല, നി​ര്‍​മ്മാ​ണ മേ​ഖ​ല, വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.
കോവി​ഡ് ആ​ദ്യം ഘ​ട്ടം ക​ഴി​ഞ്ഞ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. നി​ര്‍​ത്തി വ​ച്ച പ​ല കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഫ്‌​ളാ​റ്റു​ക​ളു​ടെ​യും പ്ര​വൃ​ത്തി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മ​ഴ​കാ​ല​ത്തി​ന് മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട നി​ര​വ​ധി റോ​ഡു​ക​ളു​ടെ​യും, കു​ടി​വെ​ള​ള പൈ​പ്പ് ലൈ​നു​ക​ളു​ടെ​യു​മെ​ല്ലാം പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
തൊ​ഴി​ലാ​ളി​ക​ളു​ടെ കൊ​ഴി​ഞ്ഞ് പോ​ക്ക് ഇ​വ​യു​ടെ​നിർമാ ണം പൂ​ര്‍​ത്തി​യാ​ക്ക​ലി​നെ സാ​ര​മാ​യി ബാ​ധി​ക്കും.​ ക​ഴി​ഞ്ഞ വ​ര്‍​ഷം ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​മാ​ത്രം 3,3000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​തി​ന് ശേ​ഷം 14000 പേ​ര്‍ മാ​ത്ര​മാ​ണ് ജി​ല്ലാ തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് തി​രി​ച്ചെ​ത്തി​യ​ത്.