സാ​മൂ​ഹി​ക അ​ടു​ക്ക​ള​യ്ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Saturday, May 8, 2021 12:17 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​മാ​യ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 12 അ​ടു​ക്ക​ള​ക​ളി​ലൂ​ടെ 45 ദി​വ​സം 5.5 ല​ക്ഷം പേ​ർ​ക്കാ​ണ് ര​ണ്ട് നേ​ര​ത്തെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് എ​ത്തി​ച്ചി​രു​ന്ന​ത്.
ഇ​തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും പൊ​തു​ജ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ്പോ​ൺ​സ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.​രാ​ജ്യ​ത്തെ 1000 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നോ​മി​നേ​ഷ​നു​ക​ളി​ൽ നി​ന്നാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​യെ അം​ഗീ​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സി​ൽ​വ​ർ അ​വാ​ർ​ഡാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ​ക്ക് ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും ഈ​യി​ന​ത്തി​ൽ ഒ​രു തു​ക​യും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.
മാ​ത്ര​മ​ല്ല, സാ​ധ​ന​ങ്ങ​ൾ ആ​യും നേ​രി​ട്ട് തു​ക​യാ​യും കി​ച്ച​ണി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്ക് തു​ട​ങ്ങി​യ ബാ​ങ്ക് അ​ക്കൌ​ണ്ടി​ലേ​ക്ക് പൊ​തു​ജ​നം പ​ണം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ​യൊ​രു കോ​ഴി​ക്കോ​ട​ൻ മാ​തൃ​ക​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഈ ​അ​വാ​ർ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്നെ​ന്ന് മേ​യ​ർ ബീ​ന ഫി​ലി​പ്പ് അ​റി​യി​ച്ചു.