വാ​യ്പ​യ്ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് നി​ര്‍​ബ​ന്ധം; ബാ​ങ്കു​ക​ള്‍​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ്
Saturday, May 8, 2021 12:17 AM IST
കോ​ഴി​ക്കോ​ട്:​ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്‍​ഷ്വറ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്ന ബാ​ങ്കി​ന്‍റെ നി​ബ​ന്ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്‍​ഷ്വറ​ന്‍​സ് അ​ട​ച്ച​യാ​ള്‍​ക്ക് പ്രീ​മി​യം തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ബാ​ങ്കു​ക​ളി​ല്‍നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. ഫെ​ഡ​റ​ല്‍ ബാ​ങ്കും ഐഡി ബി ഐ ബാ​ങ്കും പ​രാ​തി​യെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
2012 ലാ​ണ് പ​രാ​തി​ക്കാ​ര​നാ​യ ബേ​പ്പൂ​ര്‍ സ്വ​ദേ​ശി എ. ​മു​ര​ളീ​ധ​ര​ന്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത​ത്. വാ​യ്പ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ ഇ​ന്‍​ഷ്വറ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്ന് ഫെ​ഡ​റ​ല്‍ ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടു. 2012ല്‍ ​താ​ന്‍ എ​ടു​ത്ത ഇ​ന്‍​ഷ്വറ​ന്‍​സി​ന്‍റെ അ​ട​ച്ച പ്രീ​മി​യം 2021 ആ​യി​ട്ടും മ​ട​ക്കി​ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത ത​ന്നെ കൊ​ണ്ട് ഇം​ഗ്ലീ​ഷി​ലു​ള്ള ക​രാ​റി​ല്‍ ബാ​ങ്ക് ഒ​പ്പി​ട്ടു വാ​ങ്ങി​യ​തുകൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ദു​രു​ദ്യോഗ​മു​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​പ​റ​യു​ന്നു.