ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘നി​ല​നി​ൽ​പ്പു​സ​മ​ര’ പ​ര​മ്പ​ര
Friday, May 7, 2021 1:06 AM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര​ജ​ന​ത​യു​ടെ വാ​സാ​വ​കാ​ശ​വും ജീ​വാ​വ​കാ​ശ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി താ​മ​ര​ശേ​രി രൂ​പ​ത എ​കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘വീ​ട്ടു​മു​റ്റ നി​ല​നി​ൽ​പ്പ് സ​മ​ര​പ​ര​മ്പ​ര’ ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ത​ട​ത്തി​ലി​ന്‍റെ നാ​ടാ​യ കോ​നൂ​ർ​ക​ണ്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​കെ​സി​സി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ജാ​തി മ​ത രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ത​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ മു​ഴു​വ​ൻ കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും​ സ​മ​രപ​ര​മ്പ​ര​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് വീ​ട്ടു​മു​റ്റ​ത്തു അ​ണി​ചേ​ർ​ന്നു. തു​ട​ർ​ന്നു​വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പീ​ടി​കപ്പാറ, വെ​ണ്ടേ​ക്കും​പൊ​യി​ൽ, തോ​ട്ടു​മു​ക്കം, വാ​ലി​ല്ലാ​പ്പു​ഴ, ക​ക്കാ​ടം​പൊ​യി​ൽ, ആ​ന​ക്കാം​പൊ​യി​ൽ, മു​ത്ത​പ്പ​ൻ​പു​ഴ, ക​രി​മ്പ് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​തി​ക്ര​മ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നി​ല​നി​ൽ​പ്പ് സ​മ​ര​പ​ര​മ്പ​ര ആ​വ​ർ​ത്തി​ക്കും.
ഞാ​യ​റാ​ഴ്ച നി​ല​നി​ൽ​പ്പ് സ​മ​ര​ത്തി​ൽ സം​ഘ​ട​ന​യു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കും. സെ​ബാ​സ്റ്റ്യ​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​ട​ൻ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും അ​ടു​ത്ത ബ​ന്ധു​വി​ന് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​ക​ണ​മെ​ന്ന് എ​കെ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.
മ​നു​ഷ്യ​ന്‍റെ നി​ല​നി​ൽ​പ്പി​നു​ള്ള അ​വ​കാ​ശം ന​ഷ്ട​പ്പെ​ടു​ത്തി​യ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു വ്യ​ക്തി​പ​ര​മാ​യി ന​ഷ്ടം ന​ൽ​ക​ണം. ഇ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.
മ​നു​ഷ്യ​ജീ​വ​ന് വ​ന്യ​ജീ​വി​ക​ളു​ടെ വി​ല​പോ​ലും​ക​ൽ​പ്പി​ക്കാ​ത്ത ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​വും നാ​ടി​ന് ആ​പ​ത്താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്ന് എ​കെ​സി​സി വി​ല​യി​രു​ത്തി.
സ​മ​രപ്ര​ഖ്യാ​പ​ന​ത്തി​ൽ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ വെ​ള്ള​യ്ക്കാ​കു​ടി​യി​ൽ, അ​സി. ഡ​യ​റ​ക്ട​ർ സ​ബി​ൻ തൂ​മു​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ, കൂ​നൂ​ർ ക​ണ്ടി യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നു​ഗ്ര​ഹ്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ബേ​ബി പെ​രു​മാ​ലി​ൽ, രൂ​പ​താ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മു​ണ്ടം പ്ലാ​ക്ക​ൽ, ഷാ​ജി ക​ണ്ട​ത്തി​ൽ, പ്രി​ൻ​സ് തി​നം​പ​റ​മ്പി​ൽ, മാ​ർ​ട്ടി​ൻ ത​ച്ചി​ൽ, ഗ്ലോ​ബ​ൽ പ്ര​തി​നി​ധി ട്രീ​സ ഞ​ര​ള​ക്കാ​ട്, തോ​ട്ടു​മു​ക്കം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.