ത​ല​ശേ​രി-മാ​ന​ന്ത​വാ​ടി-മൈ​സൂ​രു റെ​യി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു
Friday, May 7, 2021 12:33 AM IST
നാ​ദാ​പു​രം: ത​ല​ശേ​രി - മാ​ന​ന്ത​വാ​ടി- മൈ​സൂ​രു റെ​യി​ൽ​പാ​ത​യ്ക്കു വേ​ണ്ടി മ​ല​യോ​ര മേ​ഖ​ല​യി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ണ്ടി​വാ​തു​ക്ക​ൽ, എ​ള​മ്പ മേ​ഖ​ല​യി​ലാ​ണ് മും​ബൈ ആ​സ്ഥാ​ന​മാ​യ ക്യൂ ​മാ​ക്സ് ടെ​ക്നോ എ​ന്ന ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​ത്തു​പ​റ​മ്പ്, പാ​നൂ​ർ, ചെ​റു​വാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​വേ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സം​ഘം ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ​ത്തി​യ​ത്.
നി​ർ​ദ്ദി​ഷ്ട റെ​യി​ൽ​വേ ക​ട​ന്നു​പോ​കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ള​മ്പ,ക​ണ്ടി​വാ​തു​ക്ക​ൽ മേ​ഖ​ല​യി​ലെ സ്ഥ​ല​ങ്ങ​ൾ സം​ഘം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
100 മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ​ർ​വേ സം​ഘം എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ലാ​ണ്. ചി​ല​രു​ടെ വീ​ടും കൃ​ഷി​യി​ട​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ 5052 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ത​ല​ശേ​രി​യി​ൽ നി​ന്നും കു​ട​കു വ​ഴി​യു​ള്ള റെ​യി​ൽ​വേ​യു​ടെ നി​ർ​ദേ​ശം നി​ല​വി​ലു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ വ​ന​മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തും പ​രി​സ്ഥി​തി​ക്ക് ഗു​രു​ത​ര​മാ​യ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും കാ​ര​ണം പ​റ​ഞ്ഞ് പ​ദ്ധ​തി​ക്കെ​തി​രെ പ്ര​കൃ​തി സ്നേ​ഹി​ക​ൾ രം​ഗ​ത്തു​ണ്ട്. എ​ന്നാ​ൽ ത​ല​ശേ​രി- മാ​ന​ന്ത​വാ​ടി- മൈ​സൂ​രു പാ​ത വ​ള​രെ കു​റ​ഞ്ഞ ദൂ​രം മാ​ത്ര​മാ​ണ് വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.
ത​ല​ശേ​രി - കൂ​ത്തു​പ​റ​മ്പ്, ചെ​റു​വാ​ഞ്ചേ​രി​വ​ഴി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ണ്ടി​വാ​തു​ക്ക​ൽ, ചി​റ്റാ​രി, കോ​ളി​പ്പാ​റ, കൂ​ത്താ​ടി, വാ​യാ​ട് വ​ഴി വ​യ​നാ​ട്ടി​ലെ വാ​ളാ​ട് എ​ത്തു​ന്ന പാ​ത മാ​ന​ന്ത​വാ​ടി, കു​ട്ട, കാ​നൂ​ർ, ബ​ളാ​ൽ, തി​തി​മ​തി വ​ഴി മൈ​സൂ​രു​വി​ല​വ​സാ​നി​ക്കും. 240 കി​മി ദൂ​ര​മാ​ണ് ഈ ​പാ​ത​യ്ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം നി​ർ​ദ്ദി​ഷ്ട റെ​യി​ൽ​പാ​ത ക​ട​ന്നു പോ​കേ​ണ്ട വ​ഴി​ക​ളി​ൽ സാ​റ്റ​ലൈ​റ്റ് സ​ർ​വേ​യും മ​ണ്ണു​പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.