മ​ണ്ടോ​പ്പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​നക്കൂ​ട്ട​മി​റ​ങ്ങി: ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ
Friday, May 7, 2021 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ടോ​പ്പാ​റ, ഓ​ട്ട​പ്പാ​ലം, തൂ​വ്വ​ക്ക​ട​വ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം. ഈ ​പ്ര​ദേ​ശ​ത്തെ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ആ​റ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി നാ​ശം വി​ത​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്തെ ഡാം ​റി​സ​ർ​വോ​യ​ർ നീ​ന്തി​ക​ട​ന്നാ​ണ് ക​ക്ക​യം വ​ന​ത്തി​ൽ നി​ന്നും കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ എ​ത്തു​ന്ന​ത്. രാ​ത്രി​യി​ൽ ത​ന്നെ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ആ​ന​ക​ളെ തു​ര​ത്തു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ പു​ല​ർ​ച്ചെ​യും ആ​ന കൃ​ഷി​യി​ട​ത്തി​ൽ ത​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലെ പാ​ല​ക്കാ​ട്ട് ജോ​സ്, റെ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ക്ഷ​ണി​യാ​യി മാ​റു​ന്ന രീ​തി​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം ത​ട​യു​വാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​മേ​ഖ​ല​യി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ആ​ന​ക​ളു​ടെ ക​ട​ന്നു​വ​ര​വി​ന് കാ​ര​ണ​മാ​യി മാ​റി​യ അ​ക്വേ​ഷ്യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, വി​ൻ​സി തോ​മ​സ്, യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​വീ​ൻ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രും സ​ന്ദ​ർ​ശ​ിച്ചു.