ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ർ​ഡ് സ​ജ്ജ​മാ​ക്കി
Wednesday, May 5, 2021 11:55 PM IST
നാ​ദാ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ർ​ഡ് സ​ജ്ജ​മാ​ക്കി. ബി ​കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ വാ​ർ​ഡാ​യി പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ച​ത്. 22 ബെ​ഡു​ക​ളോ​ടെ​യാ​ണ് പ്ര​ത്യാ​ക വാ​ർ​ഡ്. ഇ​തി​ൽ 15 എ​ണ്ണം ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളാ​ണ്. അ​ടി​യ​ന്ത​ര ഓ​ക്സി​ജ​ൻ ല​ഭി​ക്കേ​ണ്ട രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. ആ​ശു​പ​ത്രി​യി​ലെ മ​റ്റു ബ്ലോ​ക്കു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​ത്യാ​ക​പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നാ​യി എ​ൻ​എ​ച്ച്എ​മ്മി​ൽ നി​ന്നും അ​ഞ്ച് ഡോ​ക്ട​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു ഡോ​ക്ട​റെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ന​ജ പ​റ​ഞ്ഞു.

പോ​ലീ​സ് പ​രി​ശോ​ധ​ന
ക​ര്‍​ശ​ന​മാ​ക്കി:
വ​സ്ത്ര വ്യാ​പാ​രി​ക്കെ​തി​രേ കേ​സെ​ടു​ത്തു

നാ​ദാ​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നാ​ദാ​പു​രം പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ റോ​ഡി​ലി​റ​ങ്ങു​ന്ന​വ​രെ​യും ക​ട​ക​ളി​ലു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​പാ​ലി​ക്കാ​ത്ത​തി​ന് 15 കേ​സു​ക​ളാ​ണ് നാ​ദാ​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം നാ​ദാ​പു​രം ട​ണി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​നം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ക​ട തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​തി​നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ ജ​ന​ങ്ങ​ളെ ക​ട​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​നെ​തി​രെ​യും ക​ട ഉ​ട​മ​യാ​യ നാ​സ​ര്‍ (46) നെ​തി​രെ​യും ക​ല്ലാ​ച്ചി ടൗ​ണി​ല്‍ കാ​റി​ല്‍ കൂ​ടു​ത​ല്‍ ആ​ളെ ക​യ​റ്റി പോ​യ​തി​ന് അ​ഫ്‌​സ​ല്‍ (33)നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​ള​യം പ​ഞ്ചാ​യ​ത്ത്
ഓ​ൺ​ലൈ​നി​ൽ ബോ​ർ​ഡ് മീ​റ്റിം​ഗ് ന​ട​ത്തി

നാ​ദാ​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​നി​ൽ ബോ​ർ​ഡ് മീ​റ്റിം​ഗ് ന​ട​ത്തി വ​ള​യം പ​ഞ്ചാ​യ​ത്ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു മീ​റ്റിം​ഗ്. സൂം ​മീ​റ്റിം​ഗി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്നു കൊ​ണ്ടാ​ണ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡ് വ്യാ​പ​നം ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കി​യ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ന് എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന അ​ജ​ണ്ട. വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കാ​നും ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ മാ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും ഓ​ക്സി​ജ​ൻ ല​ഭ്യ​ത കു​റ​വു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് വാ​ങ്ങാ​നും ബോ​ർ​ഡ്‌ മീ​റ്റിം​ഗി​ൽ അം​ഗീ​കാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ് കൃ​ഷ്ണ​നും പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ദീ​ഷും ഓ​ഫീ​സി​ലി​രു​ന്നു മീ​റ്റിം​ഗ് നി​യ​ന്ത്രി​ച്ചു.