കോ​വി​ഡ് ടെ​സ്റ്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, May 5, 2021 11:55 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത്തി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് ടെ​സ്റ്റിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട വെ​ള്ള​ൻ എ​ന്ന പൈ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര കോ​വി​ഡ് ടെ​സ്റ്റിം​ഗ് ക്യ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു.
വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പി​ന് പ​ഞ്ചാ​യ​ത്ത് അം​ഗം സി​സി​ലി ജേ​ക്ക​ബ് കോ​ട്ടു​പ്പ​ള്ളി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കി​ഷോ​ർ, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഡി​സി​സി സെ​ന്‍റ​ർ
ഒ​രു​ക്കി

കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ 21 -22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു.
അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ ന​ൽ​കു​വാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു. വീ​ട്ടി​ൽ ക്വ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ ആ​ളു​ക​ൾ​ക്കു വേ​ണ്ടി ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ (ഡി​സി​സി) ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​സേ​വ​നം ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യോ ആ​ർ​ആ​ർ‌‌​ടി അം​ഗ​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്‌ തോ​മ​സ് അ​റി​യി​ച്ചു.