ജി​ല്ല​യി​ല്‍ 3919 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​മു​ക്തി 3382, ടിപിആ​ര്‍ 32.90%
Tuesday, May 4, 2021 12:07 AM IST
കോ​ഴി​ക്കോ​ട്:​ ജി​ല്ല​യി​ല്‍ 3,919 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​ൻ​പ​തു പേ​ര്‍​ക്കും പോ​സി​റ്റീ​വാ​യി. 86 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 3,822 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12, 513 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സിക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3382 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. 32.90 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 48, 212 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
തി​രു​വ​മ്പാ​ടി​യി​ല്‍
24 പേ​ർ​ക്ക്
തി​രു​വ​മ്പാ​ടി:​ അ​തി​വേ​ഗം പ​ട​രു​ന്ന കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ആ​രോ​ഗ്യവ​കു​പ്പും ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മ്പോ​ഴും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 24 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഏ​പ്രി​ൽ 29-ന് ​ന​ട​ത്തി​യ ആ​ർടിപിസിആ​ർ ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് ആ​യ 11 പേ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
ഇ​ന്ന​ലെ 3, 5, 6, 7, 10, 11, 13, 14, 16 വാ​ർ​ഡു​ക​ളി​ൽ ഒ​രാ​ൾ വീ​ത​വും വാ​ർ​ഡ്‌ എട്ടിൽ രണ്ടു പേ​രും വാ​ർ​ഡ്‌ 9, 15 ൽ 4 ​പേ​ർ വീ​ത​വും വാ​ർ​ഡ്‌ 17 ൽ അഞ്ചുപേ​രു​മാ​ണ് (ഒ​രേ വീ​ട്ടി​ൽ)​കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​ന്ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യുപി സ്കൂ​ളി​ൽ വ​ച്ച് നൂ​റു​പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും.
പി​ഴ ചു​മ​ത്തി​യ​ത് 2,85,000 രൂ​പ
നാ​ദാ​പു​രം: കോവി​ഡ് പ​രി​ശോ​ധ​ന പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പി​ഴ ചു​മ​ത്തി​യ​ത് 2,85000 രൂ​പ.​ നാ​ദാ​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും, മാ​സ്‌​ക്, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും മ​റ്റു​ള​ള​വ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ത്തു​ന്ന വി​ധ​ത്തി​ല്‍ സ​ഞ്ച​രി​ച്ച​വ​ര്‍​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു.​
ഏ​പ്രി​ല്‍ 15 മു​ത​ല്‍ ഏ​പ്രി​ല്‍ 30 വ​രെ നാ​ദാ​പു​രം പോ​ലീ​സ്‌​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കു​കയും, എ​യ​ര്‍​ക​ണ്ടീ​ഷ​ണ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച ക​ട​ക​ള്‍​ക്കും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.​ കോ​വി​ഡ് വ്യാ​പ​നം നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ രൂ​ക്ഷ​മാ​യി​ട്ടും ടൗ​ണു​ക​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ യാ​തൊ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും, ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ണ​ൽ ഡി​വൈ​എ​സ്പി പി. ​എ. ശി​വ​ദാ​സ് പ​റ​ഞ്ഞു.