മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ്
Sunday, April 18, 2021 12:11 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തും. ടാ​ഗോ​ർ ഹാ​ൾ, അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​ർ, വെ​സ്റ്റ്ഹി​ൽ, അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ഇ​ടി​യ​ങ്ങ​ര, അ​ർ​ബ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​ർ, മാ​ങ്കാ​വ്, ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ബേ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ 45 വ​യ​സ്‌​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​താ​ണ്.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് വാ​ക്സി​നേ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. കോ​വി​ൻ ആ​പ്പ്/​ആ​രോ​ഗ്യ സേ​തു ആ​പ്പ് വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​വ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.