ജി​ല്ല​യി​ല്‍ 1560 പേ​ര്‍​ക്ക് കോ​വി​ഡ്: രോ​ഗ​മു​ക്തി 464, ടി​പി​ആ​ര്‍ 21.20 ശ​ത​മാ​നം
Saturday, April 17, 2021 12:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1560 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് പോ​സി​റ്റീ​വാ​യി. 36 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 1523 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 7801 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 464 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. 21.20 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് 10,038 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 7831 പേ​രാ​ണ്. മ​റ്റു ജി​ല്ല​ക​ളി​ല്‍ 48 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. 1,29,307 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 542 പേ​രു​ടെ മ​ര​ണ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ 15,76,217 ആ​ളു​ക​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. 1,39,941 പേ​ര്‍​ക്ക് ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
പു​തു​താ​യി വ​ന്ന 2298 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 26954 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 3,65,699 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 127 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 808 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​കെ 11,943 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.1,41,503 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ടാ​ക്ട് ട്രെ​യ്‌​സിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 218 അ​ധ്യാ​പ​ക​രെ ഇ​തി​ലേ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 2020 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ്. 1576 പേ​ര്‍​ക്കാ​ണ് അ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 9951 പേ​രെ പ​രി​ശോ​ധി​ച്ചി​രു​ന്നു. 15.04 ശ​ത​മാ​ന​മാ​യി​രു​ന്നു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.