മൊ​ബൈ​ൽ ടെ​സ്റ്റിം​ഗ് ക്യാ​മ്പ് ന​ട​ത്തി
Saturday, April 17, 2021 12:14 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​പ്പൊ​യി​ൽ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ മൊ​ബൈ​ൽ കോ​വി​ഡ് ടെ​സ്റ്റിം​ഗ് ക്യാ​മ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി 181 പേ​രു​ടെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
കോ​ട​ഞ്ചേ​രി സി​എ​ച്ച്സി​യി​ൽ 41 പേ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി. ഇ​തി​ൽ എ​ട്ടു​പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യി. 20ന് ​നൂ​റാം​തോ​ട്, 23ന് ​മൈ​ക്കാ​വ്, 27ന് ​വ​ലി​യ കൊ​ല്ലി / മു​റ​മ്പാ​ത്തി, 30ന് ​ക​ണ്ണോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ടെ​സ്റ്റ് ക്യാ​മ്പു​ക​ൾ ന​ട​ക്കും.