മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ം; ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി എംപി ക​ത്ത​യ​ച്ചു
Saturday, April 17, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ല്‍ നി​ന്ന് മ​ത്‌​സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ബോ​ട്ടി​ല്‍ മം​ഗ​ലാ​പു​ര​ത്തി​നു സ​മീ​പം പു​റം​ക​ട​ലി​ല്‍ ക​പ്പ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ക്കു​ക​യും ഒ​മ്പ​തു​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​ർ​ക്ക് പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​മ​ന്ത്രി​ക്കും കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രി മ​ൻ​സൂ​ഖ് എ​ൽ. മാ​ണ്ഡ​വ്യ​ക്കും ക​ത്ത​യ​ച്ചു.
അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​ർ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണെ​ങ്കി​ലും കേ​ര​ള​ക്ക​ര​യി​ൽ നി​ന്നാ​ണ് ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി പു​റ​പ്പെ​ട്ട​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​ന് ബേ​പ്പൂ​രി​ല്‍ നി​ന്ന് പോ​യ റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. മം​ഗ​ലാ​പു​രം തീ​ര​ത്തു​നി​ന്ന് 43 നോ​ട്ടി​ക്ക​ല്‍​മൈ​ല്‍ അ​ക​ലെ വ​ച്ച് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ അ​പ​ക​ടം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യ്യാ​റാ​വ​ണം.
കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​രും അ​പ​ക​ട​ത്തി​നി​ര​യാ​വ​ർ​ക്ക് പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. സി​ങ്ക​പ്പൂ​രി​ല്‍ നി​ന്നു​ള്ള എം​വി എ​പി​എ​ല്‍ ലീ ​ഹാ​വ്‌​റേ എ​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് ബോ​ട്ടി​ല്‍ ഇ​ടി​ച്ച​തെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ക​പ്പി​ത്താ​ന്‍റെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.