പേ​രാ​മ്പ്ര ന​ഗ​ര സൗ​ന്ദ​ര്യവ​ത്ക​ര​ണം; ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണമെന്ന് മു​സ്ലിംലീ​ഗ്
Saturday, April 17, 2021 12:13 AM IST
പേ​രാ​മ്പ്ര: എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നും നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു ആ​രം​ഭി​ച്ച പേ​രാ​മ്പ്ര ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ പ്ര​വ​ര്‍​ത്തി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​വു ചാ​ലു​ക​ള്‍ പു​തു​ക്കി​പ്പ​ണി​തും പു​തി​യ സ്ലാ​ബു​ക​ള്‍ വാ​ര്‍​ത്തു അ​തി​നു മു​ക​ളി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കാ​യി ടൈ​ല്‍​സ് പാ​കി​യും കൈ​വ​രി സ്ഥാ​പി​ച്ചും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ക​ട്ട​ക​ള്‍ പാ​കി​യും പേ​രാ​മ്പ്ര ടൗ​ണു​ൾ​പ്പെ​ടെ ക​ക്കാ​ട് മു​ത​ല്‍ ക​ല്ലോ​ട് വ​രെ ന​ട​ത്തേ​ണ്ട പ്ര​വ​ര്‍​ത്തി​ക​ള്‍ പേ​രാ​മ്പ്ര ടൗ​ണി​ല്‍ മാ​ത്രം ഒ​തു​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്.
ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​വു ചാ​ല്‍ പു​തു​ക്കി നി​ര്‍​മി​ക്കാ​തെ കൈ​വ​രി സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​വു​ചാ​ല്‍ പു​തു​ക്കി പ​ണി​യാ​ത്ത​ത് മ​ഴ​ക്കാ​ല​മാ​വു​മ്പോ​ഴേ​ക്കും പ​ട്ട​ണ​ത്തി​ല്‍ വെ​ള്ള​കെ​ട്ട് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​വും. നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി ന​ട​ത്തു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം​മു​മ്പ് ആ​രം​ഭി​ച്ച പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത പ​ക്ഷം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​കെ. മു​നീ​ര്‍, ടി.​കെ.​എ. ല​ത്തീ​ഫ്, അ​ഹ​മ്മ​ദ് പാ​ല​യാ​ട്ട്, എം.​കെ.​സി. കു​ട്ട്യാ​ലി, കെ.​പി. റ​സാ​ഖ്, വി.​കെ. നാ​സ​ര്‍, സി.​പി. ഹ​മീ​ദ്, വി.​കെ. കോ​യ​ക്കു​ട്ടി, കോ​റോ​ത്ത് റ​ഷീ​ദ്, ടി.​പി. മു​ഹ​മ്മ​ദ്, സി. ​മൊ​യ്തു മൗ​ല​വി, വാ​ളാ​ഞ്ഞി ഇ​ബ്രാ​ഹിം, എ​ന്‍.​കെ. അ​സീ​സ്, കെ.​ആ​ര്‍. ഇ​ബ്രാ​ഹിം, എ​ന്‍.​കെ. അ​ഷ്റ​ഫ്, അ​സൈ​നാ​ര്‍ മൂ​ശാ​രി​ക​ണ്ടി, അ​മ്മ​ദ് വ​യ​ലാ​ളി, സി.​ടി. മു​ഹ​മ്മ​ദ്, പി. ​സൂ​പ്പി മൗ​ല​വി, റ​ഫീ​ഖ് ചോ​യ്യ​ല​ത്ത് പി.​പി. സി​റാ​ജ്, എം.​സി യാ​സി​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.