കോ​വി​ഡ് പ്രതിരോധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കും: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Saturday, April 17, 2021 12:13 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ​രി​ധി​യി​ലെ​ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ​എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച മെ​ഗാ ടെ​സ്റ്റിം​ഗ് വി​ജ​യി​പ്പി​ക്കാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് 20, 21 തീ​യ​തി​ക​ളി​ൽ പേ​രാ​മ്പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ വ​ച്ച് മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ.​പി ബാ​ബു. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​സ​ജീ​വ​ൻ, ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര, പി.​കെ. ര​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. വി​നോ​ദ​ൻ, വ​ഹീ​ദ പാ​റേ​മ്മ​ൽ, പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​ആ​ർ. ഷാ​മി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.