പി​ഴ​യൊ​ടു​ക്കി​യ ര​സീ​ത് ബു​ക്കി​ൽ കൃ​ത്രി​മം: എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, April 16, 2021 1:01 AM IST
തി​രൂ​ര​ങ്ങാ​ടി: വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലും മ​റ്റു​മാ​യി പി​ഴ ഈ​ടാ​ക്കു​ന്ന ര​സീ​ത് ബു​ക്കി​ൽ കൃ​ത്രി​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു.
തി​രൂ​ര​ങ്ങാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ബി​നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത്ദാ​സ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
പോ​ലീ​സ് ഫൈ​ൻ ഈ​ടാ​ക്കു​ന്ന ടി​ആ​ർ ഫൈ​വ് റ​സി​പ്റ്റ്(​പി​ഴ​യു​ടെ ര​സീ​ത്) ബു​ക്കി​ലാ​ണ് കൃ​ത്രി​മം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഫൈ​ൻ ഈ​ടാ​ക്കു​ന്ന ആ​ൾ​ക്കു യ​ഥാ​ർ​ഥ തു​ക എ​ഴു​തി ന​ൽ​കും. തു​ട​ർ​ന്ന് പി​ഴ​യു​ടെ ര​സീ​തി​ൽ കി​ട്ടി​യ തു​ക കു​റ​ച്ചു കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ലു​ള്ള എ​ല്ലാ പി​ഴ​യു​ടെ ര​സീ​തി​​ലും കൃ​ത്രി​മം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
മ​ല​പ്പു​റം ഡി​വൈ​എ​സ്പി കെ. ​സു​ദ​ർ​ശ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.