കോ​വി​ഡ് വ്യാ​പ​നം; ക​ർ​ശ​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​മാ​യി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്
Friday, April 16, 2021 1:00 AM IST
കോ​ട​ഞ്ചേ​രി: കോ​വി​ഡ വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് ടെ​സ്റ്റൂ​ക​ളു​ടെ എ​ണ്ണം കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ധി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ച് മൊ​ബൈ​ൽ കോ​വി​ഡ് ടെ​സ്റ്റിം​ഗ് ക്യാ​മ്പു​ക​ൾ ന​ട​ത്തും.
ഇ​ന്ന് നെ​ല്ലി​പ്പൊ​യി​ൽ, 20 ന് ​നൂ​റാം​തോ​ട്, 23 ന് ​മൈ​ക്കാ​വ്, 27 ന് ​തോ​ട്ടു മു​ഴി, 30ന് ​ക​ണ്ണോ​ത്ത് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ ന​ട​ക്കും. വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ്‌​സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വാ​ക്സി​നേ​ഷ​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തും. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​ട​ഞ്ചേ​രി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ വെ​ച്ച് ദി​വ​സ​വും 400 പേ​ർ​ക്കു വ​രെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തു.
പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ​ക്കും ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തും.
ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​റി​യി​ച്ചു.