പു​ഞ്ച​പ്പാ​ട​ം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും സന്ദർശിച്ചു
Friday, April 16, 2021 1:00 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി പു​ഞ്ച​പ്പാ​ട​ത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യോ​ര​ത്ത് നി​ർ​മി​ച്ച ജ​ല നി​യ​ന്ത്ര​ണ സം​വി​ധാ​ന​മാ​യ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​ശ​ങ്ക​യ​ക​റ്റാ​നും പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
നേ​ര​ത്തെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഷ​ട്ട​ർ ഭാ​ഗി​ക​മാ​യി തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ൽ​വ​യ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഉ​ട​ൻ​ത​ന്നെ ഷ​ട്ട​റു​ക​ൾ അ​ട​ക്കു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.
ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ നെ​ല്ലും കൊ​യ്തെ​ടു​ത്ത​തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വി​ടാ​ൻ തീ​രു​മാ​ന​മാ​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ടി. റി​യാ​സ്, വാ​ർ​ഡ് അം​ഗം രി​ഹ്ല മ​ജീ​ദ്, കൃ​ഷി ഓ​ഫീ​സ​ർ കെ.​ടി. ഫെ​ബി​ത തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.