തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് നാ​ളെ പ്ര​ത്യേ​ക കോ​വി​ഡ് പ​രി​ശോ​ധ​ന
Friday, April 16, 2021 1:00 AM IST
തി​രു​വ​മ്പാ​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10ന് ​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ലാ​ണ് ക്യാ​മ്പ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ടും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​ലീ​ലും അ​റി​യി​ച്ചു.