മു​ക്ക​ത്ത് കോ​വി​ഡ് പ്രതി​രോ​ധം ഊ​ർ​ജി​ത​മാ​ക്കും
Friday, April 16, 2021 1:00 AM IST
മു​ക്കം: സം​സ്ഥാ​ന​ത്ത് ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. ഇ​ന്ന​ലെ മു​ക്കം ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 19, 20 തീ​യ​തി​ക​ളി​ൽ ന​ഗ​ര​സ​ഭ​യി​ൽ 10 മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി കെ​എം​സി​ടി, സെ​ന്‍റ് ജോ​സ​ഫ്സ്, ഇ​എം​എ​സ് ആ​ശു​പ​ത്രി​ക​ളി​ലേ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​യി​രി​ക്കും ക്യാ​മ്പ്. വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് മാ​സ​ത്തി​ലൊ​രി​ക്ക​ർ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും.
രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ തു​റ​ക്കു​ന്ന​തി​നും മു​ക്കം ന​ഗ​ര​സ​ഭ ഓ​ഫീ​സ്, ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ക​ൺ​ട്രോ​ൾ റൂം ​തു​റ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ഡി​എം​ഒ ഓ​ഫീ​സി​ൽ നി​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡോ. ​അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി.​കെ. ഷാ​ജി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ചാ​ന്ദ്നി, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ വി. ​കു​ഞ്ഞ​ൻ, എം. ​മ​ധു, അ​ബ്ദു​ൾ മ​ജീ​ദ്, സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മോ​ഹ​ന​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഷൈ​നി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ധി​ച്ചു.