സ​ത്വ​ര അ​ന്വേ​ഷ​ണം വേ​ണം: കെ.​ സു​നി​ൽ
Friday, April 16, 2021 12:58 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ൽ വ്യാ​പ​ക​മാ​യി നോ​ട്ടീ​സും പോ​സ്റ്റ​റും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ​യും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യും വി​വി​ധ പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണു പോ​സ്റ്റ​റു​ക​ളു​ടെ ഉ​ള്ള​ട​ക്കം.
സി​പി​ഐ (മാ​വോ​യി​സ്റ്റ് ) ബാ​ണാ​സു​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള നോ​ട്ടീ​സി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മു​ണ്ട്. ബ്രാ​ഹ്മ​ണി​ക്ക​ൽ ഹി​ന്ദു​ത്വ ഫാ​സി​സ്റ്റ് വി​ടു​നാ​യ ബെ​ല്ലാ​രി റെ​ഡി​യെ ച​ക്കി​ട്ട​പാ​റ​യി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു നോ​ട്ടീ​സി​ലു​ള്ള​താ​യി പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.