കോ​വി​ഡ് ബാധിച്ചതിനാൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​യില്ല: അ​ധ്യാ​പി​ക​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Friday, April 16, 2021 12:58 AM IST
പേ​രാ​മ്പ്ര: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​വാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​ധ്യാ​പി​ക​യെ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നൂ​ര്‍ ടൗ​ണി​ലെ ജി​എം​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യും പേ​രാ​മ്പ്ര സ്വ​ദേ​ശി​യു​മാ​യ പു​ന്ന​ച്ചാ​ലി​ല്‍ ബീ​ജ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി​ക്ക് വി​ധേ​യ​യാ​ത്.
ബീ​ജ​യും ഭ​ര്‍​ത്താ​വും ര​ണ്ട് കു​ട്ടി​ക​ളും സ​ഹോ​ദ​ര​നും മാ​ര്‍​ച്ച് 22 മു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്നു. ഈ​ക്കാ​ര​ണ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​ത​ര​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വേ​ങ്ങ​ര നി​യോ​ജ​ക​മ​ണ്ഡ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി​യും എ​സ്എം​എ​സ് വ​ഴി​യും ഫോ​ണ്‍ മു​ഖാ​ന്തി​ര​വും കോ​വി​ഡ് പോ​സ​റ്റീ​വ് റി​സ​ൾ​ട്ട് സ​ഹി​തം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​താ​യി ബീ​ജ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഏ​പ്രി​ല്‍ ഒ​ന്പ​തി​ന് ക​ള​ക്ട​റു​മാ​യും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യി സം​സാ​രി​ച്ച​പ്പോ​ള്‍ കോ​വി​ഡ് രോ​ഗ​ബാ​ധ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കാ​ന്‍ ത​ക്ക​താ​യ കാ​ര​ണ​മ​ല്ലെ​ന്ന വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. പി​ന്നീ​ട് ഏ​പ്രി​ല്‍ 12ന് ​ഇ​വ​ര്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞു.