സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലി​ട​പെ​ട്ട യു​വാ​വ് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു
Thursday, April 15, 2021 10:02 PM IST
ബാ​ലു​ശേ​രി: സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലി​ട​പെ​ട്ട യു​വാ​വ് മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു. കോ​ക്ക​ല്ലൂ​ർ മു​ത്ത​പ്പ​ൻ തോ​ട് ന​മ്പി​ടി​പ്പ​റ​മ്പ​ത്ത് അ​ജീ​ഷ് (47) ആ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. എ​ര​മം​ഗ​ലം കാ​രാ​ട്ട് പാ​റ ബ​സ്‌ സ്റ്റോ​പ്പി​ന​ടു​ത്തു​വ​ച്ചാ​ണ് സം​ഭ​വം.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ അ​ജീ​ഷ് സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ കാ​രാ​ട്ടു​പാ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ര​ണ്ടു​പേ​ർ ത​മ്മി​ൽ വ​ഴ​ക്കി​ടു​ന്ന​ത് ക​ണ്ട് ബൈ​ക്ക് നി​ർ​ത്തി അ​തി​ലി​ട​പെ​ട്ട​പ്പോ​ൾ അ​ജീ​ഷി​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ജീ​ഷി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കോ​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ട്ട അ​ജീ​ഷ് ഹൃ​ദ്രോ​ഗി​യാ​യി​രു​ന്നു​വെ​ന്നും മ​ര​ണ​കാ​ര​ണം മ​ർ​ദ​ന​മേ​റ്റ​തു കൊ​ണ്ടാ​ണോ എ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ബാ​ലു​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു. പ​രേ​ത​നാ​യ ആ​ണ്ടി​യു​ടേ​യും നാ​രാ​യ​ണി​യു​ടേ​യും മ​ക​നാ​ണ് അ​ജീ​ഷ്. ഭാ​ര്യ: ബി​ന്ദു (കൂ​ട്ടാ​ലി​ട). മ​ക്ക​ൾ: വൈ​ഷ്ണ​വി, ശ​ബ​രീ​നാ​ഥ് (ഉ​ള്ള്യേ​രി ഈ​സ്റ്റ് എ​ൽ​പി സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ൻ: എ​ൻ.​പി. ബി​ജീ​ഷ്കു​മാ​ർ.