ഓ​ട്ടോ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ിക​ൻ മ​രി​ച്ചു
Thursday, April 15, 2021 10:02 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​മ​ര​ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ കോ​മ​ത്ത്ക​ര​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​ര്‍ കോ​ഴി​പ്പു​റം​ക​ണ്ടി പ​റ​മ്പ് പി.​എം. ഷാ​ജു​ദീ​ന്‍ (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ​ത​ന്നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ബീ​രാ​ൻ കോ​യ-​ആ​യി​ഷാ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജം​ഷീ​ല. മ​ക്ക​ൾ: ജു​വൈ​ന, ഫി​നാ​നി, ജ​ഫ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, പ​രേ​ത​യാ​യ മ​റി​യം. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.