ക​ട്ടി​പ്പാ​റ​യി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ക​ട്ടി​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Tuesday, April 13, 2021 11:24 PM IST
താ​മ​ര​ശേ​രി:​ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 53 കു​ടും​ബ​ങ്ങ​ക്ക് ക​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്തു. 85 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍​ക്കാ​യാ​ണ് ക​ട്ടി​ല്‍ വി​ത​ര​ണ​ത്തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ക​ട്ടി​ല്‍ ന​ല്‍​കി​യ​ത്.
പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ക​ട്ടി​ല്‍ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. സെ​ക്ര​ട്ട​റി പി.​വി.​ശ്രീ​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദ്ധീ​ക​രി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ ജോ​ര്‍​ജ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഹിം, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബേ​ബി ര​വി​ന്ദ്ര​ന്‍, മെ​മ്പ​ര്‍​മാ​രാ​യ പ്രേം​ജി ജെ​യിം​സ്, അ​ബു​ബ​ക്ക​ര്‍​ക്കു​ട്ടി, അ​നി​ത ര​വി​ന്ദ്ര​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യ എം.​കെ.​ഷ​ജി​ല, സി​ജി​ല്‍ സ​ദാ​ന​ന്ദ​ന്‍, എം.​കെ.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.