മ​ല​യാ​ളി​ക​ള്‍ കാ​ഠ്മ​ണ്ഡു​വി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വം : അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം: എം.​കെ.രാ​ഘ​വ​ന്‍ എം​പി
Tuesday, April 13, 2021 11:24 PM IST
കോ​ഴി​ക്കോ​ട്: നേ​പ്പാ​ള്‍ വ​ഴി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കാ​ഠ്മ​ണ്ഡു​വി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി മ​ന്ത്രി എ​സ. ജ​യ​ശ​ങ്ക​ര്‍, സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍, നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ എ​ന്നി​വ​ര്‍​ക്ക് ക​ത്ത​യ​ച്ചു.​
നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ എ​ന്‍​ഒ​സി ന​ൽ​കാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ഈ ​കാ​ര​ണ​ത്താ​ൽ സൗ​ദി​യി​ലേ​ക്ക് പോ​കേ​ണ്ട നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ക​ണ​ക്കു​പ്ര​കാ​രം 2.5 മി​ല്യ​ൺ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളാ​ണ് സൗ​ദി​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കേ​ര​ള​ത്തി​ല്‍ നി​ന്നും പ്ര​ത്യേ​കി​ച്ച് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​ണ്.​ ഇ​ന്ത്യ​യി​ല്‍ നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​ത​താ​ണ് നേ​പ്പാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ വ​ഴി യാ​ത്ര ചെ​യ്യ​ൻ പ്ര​വാ​സി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്.
നേ​പ്പാ​ള്‍ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ല്‍ എം​ബ​സി എ​ന്‍​ഒ​സി ന​ല്‍​ക​ണം. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച എം​ബ​സി​യി​ല്‍ എ​ത്തി​യ എ​ഴൂ​നൂ​റ് പേ​രി​ല്‍ 30 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. പു​ല​ര്‍​ച്ചെ മു​ത​ല്‍ എം​ബ​സി​യി​ല്‍ കാ​ത്ത് നി​ന്ന​വ​ര്‍ രാ​ത്രി​യോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
നേ​ര​ത്തെ എം​ബ​സി​യി​ല്‍ എ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും എ​ന്‍​ഒ​സി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ആ​ദ്യം ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​പേ​ക്ഷ ന​ല്‍​ക​ണം. ഇ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും വ്യ​വ​സ്ഥ​ക​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഇ​ള​വ് അ​നു​വ​ദി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് സു​ഖ​പ്ര​ദ​മാ​യ് സൗ​ദി​യി​ലേ​ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഇ​ന്ത്യ സൗ​ദി എ​യ​ർ ബ​ബ്ൾ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.