സം​ഘ​ടി​ത ഇ​ഫ്താ​ര്‍ പാ​ര്‍​ട്ടി​ക​ള്‍ ഒ​ഴി​വാ​ക്കും
Tuesday, April 13, 2021 11:24 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​സ്ജി​ദു​ക​ളി​ലെ നോ​മ്പു​തു​റ ഒ​ഴി​കെ സം​ഘ​ടി​ത ഇ​ഫ്താ​ര്‍ പാ​ര്‍​ട്ടി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മു​സ്ലിം സം​ഘ​ട​നാ നേ​താ​ക്ക​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പ​ള്ളി​ക​ളി​ലെ നി​സ്‌​ക്കാ​ര ച​ട​ങ്ങു​ക​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് നി​ര്‍​വ​ഹി​ക്കും.
യോ​ഗ​ത്തി​ല്‍ ഡി.​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. റം​ല, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ള​പ്പി​ല്‍ അ​ബ്ദു​സ​ലാം, പി.​എം ഹ​നീ​ഫ്, സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി, ഡോ.​ഹു​സൈ​ന്‍ മ​ട​വൂ​ര്‍, പി.​കെ അ​ബ്ദു​ൾ ല​ത്തീ​ഫ്, കെ.​മോ​യി​ന്‍ കു​ട്ടി, സി.​എ. ഹാ​രി​ഫ്, പി.​മ​മ്മ​ദ് കോ​യ, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.