വാ​ഗ്ഭ​ടാ​ന​ന്ദ പു​ര​സ്കാ​രം തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ന്
Tuesday, April 13, 2021 1:21 AM IST
കോ​ഴി​ക്കോ​ട്: വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ സ്മ​ര​ണ​ക്കാ​യി ക​ണ്ണൂ​ർ വാ​ഗ്ഭ​ടാ​ന​ന്ദ സാം​സ്കാ​രി​ക​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ 2020 ലെ ​വാ​ഗ്ഭ​ടാ​ന​ന്ദ പു​ര​സ്കാ​ര​ത്തി​ന് തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ർ​ഹ​നാ​യി.
"ഉ​ദ​യ സൂ​ര്യ​നെ മോ​ഹി​ച്ച പെ​ൺ​കു​ട്ടി' എ​ന്ന ച​രി​ത്ര നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം. 11,1,11 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ സ​മാ​ധി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 29ന് ​ഗു​രു​ദേ​വ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ കാ​ഞ്ഞി​ലേ​രി വ​യ​ലേ​രി​യി​ൽ വ​ച്ച് പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തും.