കോ​ട്ട​പ​റ​മ്പ് ആ​ശു​പ​ത്രി​യി​ല്‍ ശ​മ്പ​ളം മു​ട​ങ്ങി, ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു
Tuesday, April 13, 2021 1:21 AM IST
കോ​ഴി​ക്കോ​ട്: വി​ഷു​വാ​യി​ട്ടും ശ​മ്പ​ളം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട്ട​പ്പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​വ​ർ​ത്തി ദി​ന​ത്തി​ൽ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം നി​ര​ന്ത​രം വൈ​കു​ക​യാ​ണ്. ആ​ദ്യ​മാ​യി 12 ദി​വ​സ​ത്തോ​ളം വൈ​കി​യെ​ന്നും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​തി​ഷേ​ധി​ച്ച് ജീ​വ​ന​ക്കാ​ർ സൂ​പ്ര​ണ്ട് ഒ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. രാ​വി​ലെ 11ന് ​തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ ധ​ർ​ണ അ​ര മ​ണി​ക്കൂ​ർ നീ​ണ്ടു. അ​തേ​സ​മ​യം, ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഒ​പി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​തെ​യാ​ണ് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.
ധ​ർ​ണയ്​ക്ക് ശേ​ഷം ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്ക് ക​യ​റി. അ​തേ​സ​മ​യം, ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ ശ​മ്പ​ളം വൈ​കി​യ​തെ​ന്ന് ലേ ​സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യി​ൽ 60 ശ​ത​മാ​നം പു​തി​യ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. അ​വ​രു​ടെ ജോ​ലി വി​വ​ര​ങ്ങ​ൾ പ​ല​തും പൂ​ർ​ണ​മാ​യി​രു​ന്നി​ല്ല. അ​ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തും അ​രി​യേ​ഴ്സ് ഉ​ൾ​പ്പെ​ടെ കി​ട്ടാ​നു​ള്ള തു​ക​യു​ടെ മു​ഴു​വ​ൻ ക​ണ​ക്കു​ക​ളും ശ​രി​യാ​ക്കേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. അ​വ​യെ​ല്ലാം ന​ൽ​കി​യ​പ്പോ​ഴാ​ണ് ഒ​രു ബി​ല്ലി​ൽ ചെ​റി​യ പി​ശ​ക് വ​ന്ന​ത്.
അ​ത് മാ​റ്റി അ​യ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ്പാ​ർ​ക്ക് സോ​ഫ്റ്റ്‌വെയ​റി​ൽ പ്ര​ശ്നം വ​രി​ക​യും ബി​ല്ല് ക​യ​റാ​തി​രി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പ്ര​ശ്നം പ​രി​ഹ​രി​ച്ച് ബി​ല്ല് അ​യ​ക്കു​ക​യും അ​ത് പാ​സാ​വു​ക​യും വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ശ​മ്പ​ളം ന​ല്‍​കു​ക​യും ചെ​യ്തു​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.