സ്വ​യം അ​നു​ഷ്ഠി​ക്കാ​ത്ത​വ​രു​ടെ വാ​ക്കു​ക​ൾ മ​റ്റു​ള്ള​വ​ർ അ​നു​സ​രി​ക്കി​ല്ല: കൈ​ത​പ്രം
Tuesday, April 13, 2021 1:21 AM IST
മു​ക്കം: മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ ആ​ണും പെ​ണ്ണു​മെ​ന്ന ജാ​തി മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി . മ​നു​ഷ്യ​ർ ജ​നി​ക്കു​ന്ന​ത് ആ​ണും പെ​ണ്ണും മാ​ത്ര​മാ​യി​ട്ടാ​ണ​ന്നും മ​റ്റ് വേ​ർ​തി​രി​വു​ക​ളൊ​ക്കെ മ​നു​ഷ്യ​ർ ത​ന്നെ ഉ​ണ്ടാ​ക്കി​യ​താ​ണ​ന്നും കൈ​ത​പ്രം പ​റ​ഞ്ഞു.
കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു കൈ​ത​പ്രം.​കാ​ര​ശേ​രി ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ കൈ​ത​പ്ര​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
പു​തി​യ പാ​ട്ടു​കാ​രി​യാ​യ നി​യ ചാ​ർ​ളി​യെ കൈ​ത​പ്രം പൊ​ന്നാ​ട​യ​ണി​യി​ച്ചു.​എ.​പി.​മു​ര​ളീ​ധ​ര​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​ധ​നീ​ഷ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻ്റ് സി. ​ഫ​സ​ൽ ബാ​ബു, ഡെ​പ്യു​ട്ടീ മാ​നേ​ജ​ർ​മാ​രാ​യ ഒ.​സു​മ, ഡെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.​കൈ​ത​പ്രം മ​റു പ്ര​സം​ഗം ന​ട​ത്തി പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു.