പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി സാ​ധാ​ര​ണ​ക്കാ​രി​ൽ എ​ത്തി​ക്കുമെന്ന്
Tuesday, April 13, 2021 1:19 AM IST
കോ​ഴി​ക്കോ​ട്: നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും അ​ണു​വി​മു​ക്ത​വും ശു​ദ്ധ​വു​മാ​ക്കി മാ​ർ​ക്ക​റ്റ് വി​ല​യി​ൽ സാ​ധാ​ര​ണ​ക്കാ​രി​ൽ എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​തീ​യ​ൻ ഹെ​ൽ​ത്ത് ഹ​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നൂ​ത​ന സാ​ങ്കേ​തി വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വൃ​ത്തി​യാ​ക്കി ഭാ​ര​തീ​യ​ൻ ഹെ​ൽ​ത്ത് ഹ​ബി​ന്‍റെ വി​വി​ധ സ്റ്റോ​റു​ക​ൾ വ​ഴി​യാ​ണ് വി​ൽ​പ്പ​ന. ഗു​ണ​മേ​ന്മ​യു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശേ​ഖ​രി​ച്ച് ഓ​സോ​ൺ, ബ​ബി​ൾ വാ​ഷ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണു​വി​മു​ക​ത്മാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൊ​ലി​യോ​ടു​കൂ​ടി ക​ഴി​ക്കു​ന്ന പ​ഴ​ങ്ങ​ളും പ​ച്ച​ക​റി​യു​മാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കു​ക.
താ​മ​സി​യാ​തെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഈ ​പ്ര​ക്രി​യ​യ്ക്ക് വി​ധ​യ​മാ​ക്കി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. ഇ​ങ്ങ​നെ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക​ളി​ൽ നി​ന്ന് യാ​തൊ​രു ചാ​ർ​ജും വ​ഹി​ക്കു​ന്നി​ല്ല​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര​റി​യി​ച്ചു. 2021 ആ​രം​ഭി​ച്ച ക​ന്പ​നി 100 ഔ​ലെ​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​ത്.
നി​ല​വി​ൽ പു​തി​യ​ങ്ങാ​ടി, കാ​ര​ന്തൂ​ർ, പേ​രാ​ന്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​റു​ക​ളു​ള്ള​ത്. ഭാ​ര​തീ​യ​ൻ ഹെ​ൽ​ത്ത് ഹ​ബ് ചെ​യ​ർ​മാ​ൻ മു​നീ​ർ ഭ​ര​തീ​യ​ൻ, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ബി.​ആ​ർ. സ​ച്ചി​ൻ, മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.