ന​ട​പ്പാ​ത അ​പ​ക​ട​ക്കെണി​യാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍; അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ല്‍
Tuesday, April 13, 2021 1:19 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ത​യു​ടെ സ്ലാ​ബു​ക​ളാ​ണ് ത​ക​ര്‍​ന്ന് അ​പ​ക​ട​ക്കെണി​യാ​യി​രി​ക്കു​ക​യാ​ണ്.
പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ഓ​വു​ചാ​ലു​ക​ള്‍​ക്ക് മീ​തെ സ്ലാ​ബി​ട്ടാ​ണ് റോ​ഡി​ന് ഇ​രു​വ​ശ​വും ന​ട​പ്പാ​ത നി​ര്‍​മി​ച്ച​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ഭൂ​രി​ഭാ​ഗം സ്ലാ​ബു​ക​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ സ്വ​ന്തം ചെല​വി​ല്‍ ത​ക​ര്‍​ന്ന സ്ലാ​ബി​ന് മു​ക​ളി​ല്‍ പു​തി​യ സ്ലാ​ബി​ട്ട് മൂ​ടി​യാ​ണ് ക​ണ്‍​മു​ന്നി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല ഭാ​ഗ​ത്തും മൂ​ടാ​ന്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ തു​റ​ന്ന് കി​ട​ക്കു​ക​യാ​ണ്.​
ന​ട​പ്പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് സാ​ര​മാ​യി ത​ന്നെ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​താ​മ​ര​ശേ​രി ബ​സ് ബേ​ക്ക് സ​മീ​പം പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്ന കു​ഴി​യി​ല്‍ ദി​വ​സേ​ന നി​ര​വ​ധി പേ​രാ​ണ് വീ​ഴു​ന്ന​ത്. കു​ഴി ശ്ര​ദ്ധി​ക്കാ​തെ ബ​സ്സി​ല്‍ ഓ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴും ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി ന​ട​ക്കു​മ്പോ​ഴു​മാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഏ​റ​യും.​അ​പ​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും ന​ട​പ്പാ​ത ന​വീ​ക​രി​ച്ച് സ്ലാ​ബു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ശ്ര​മി​ക്കു​ന്നി​ല്ല.​ന​ട​പ്പാ​ത​യു​ടെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​തി​നും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.