കൂ​രാ​ച്ചു​ണ്ട് ച​ന്ത​ത്തോ​ട് ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആവ​ശ്യം ശ​ക്തം
Tuesday, April 13, 2021 1:19 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്ന് ഒ​ഴു​കു​ന്ന ച​ന്ത​ത്തോ​ട് ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.​അ​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള ഒ​ട്ടേ​റെ മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന​തും അ​ങ്ങാ​ടി​യി​ലെ ഓ​വു​ചാ​ലി​ൽ നി​ന്നൊ​ഴു​കു​ന്ന മ​ലി​ന​ജ​ല​വും മ​റ്റും തോ​ട്ടി​ൽ പ​തി​ക്കു​ന്ന​തും തോ​ട് മ​ലി​ന​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം .
ഈ ​തോ​ടി​നെ ആ​ശ്ര​യി​ച്ചു​ള്ള നി​ര​വ​ധി കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും ഇ​ക്കാ​ര​ണ​ത്താ​ൽ മ​ലി​ന​മാ​കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. മ​ര​ങ്ങ​ൾ വീ​ണും മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞ​തും നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്നു.​തോ​ട് സം​ര​ക്ഷി​ക്കാ​നാ​യി​ക​ഴി​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സി​സി​ടി​വി. സം​വി​ധാ​നം സ്ഥാ​പി​ക്കു​മെ​ന്ന് തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് സി​പി​ഐ. കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​ിറ്റി ആ​രോ​പി​ച്ചു.​മാ​സ​ങ്ങ​ൾ മു​ൻ​പ് തോ​ട്ടി​ൽ ക​ന്നു​കു​ട്ടി​യു​ടെ ജ​ഡം ത​ള്ളി​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടും ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.​
തോ​ട് ന​വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ച​ന്തോ​ടും, പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് തോ​ടു​ക​ളും ന​വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ടി.​കെ.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.​പ്രേ​മ​ൻ, വി​നു മ്ലാ​ക്കു​ഴി, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, പി.​കെ.​സോ ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.