വീ​ട് കു​ത്തി​ത്തു​റ​ന്ന് 25 പ​വ​നും 20,000 രൂ​പ​യും ക​വ​ർ​ന്നു
Tuesday, April 13, 2021 1:19 AM IST
പാ​ണ​ത്തൂ​ർ: വീ​ട് കു​ത്തി​ത്തു​റ​ന്ന് 25 പ​വ​നും 20,000 രൂ​പ​യും ക​വ​ർ​ന്നു. പാ​ണ​ത്തൂ​ർ പു​ത്തൂ​ര​ടു​ക്ക​ത്തെ ഇ​ല​വു​ങ്ക​ൽ സെ​ൻ ഇ.​തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ടു​പൂ​ട്ടി ആ​ല​ക്കോ​ട്ടെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. അ​ന്നു രാ​ത്രി 8.30 ഓടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം നടന്ന വി​വ​രം അ​റി​യു​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ല്ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റിയ മോ​ഷ്ടാ​വ് കി​ട​പ്പു​മു​റി​യി​ലെ​ത്തി ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് റൂ​മി​ൽ മു​ള​കു​പൊ​ടി വി​ത​റി​യാ​ണ് മോ​ഷ്ടാ​വ് സ്ഥലം വി​ട്ട​ത്. അ​ല​മാ​ര തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​മ്പി​പ്പാ​ര സം​ഭ​വ​സ്ഥ​ല​ത്തുനി​ന്ന് ക​ണ്ടെ​ടു​ത്തു. ബേ​ക്ക​ൽ ഡി​വൈ​എ​സ്പി ബി​ജു, രാ​ജ​പു​രം ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ.​ബി​ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കാ​സ​ർ​ഗോ​ഡുനി​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
പ​ഴ​ക്ക​ട കു​ത്തി​ത്തു​റ​ന്ന് 20,000 രൂ​പ ക​വ​ര്‍​ന്നു
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ച. പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​ക്ക​ട കു​ത്തി​ത്തു​റ​ന്ന് 20,000 രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. ബു​ക്ക് സ്റ്റാ​ള്‍ ഉ​ട​മ​യും പ​ത്ര ഏ​ജ​ന്‍റു​മാ​യ ബി.​എ​ച്ച്. അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​കെ ടു ​ഫ്ര​ഷ് എ​ന്ന ക​ട​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
മു​ക​ള്‍​ഭാ​ഗ​ത്തെ പ്ലൈ​വു​ഡ് ഇ​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ക​വ​ര്‍​ച്ചാ​പ​ര​മ്പ​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു.