ഡോ.പി.എ.ലളിതയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് ഡോ. ​സു​ചി​ത്ര സു​ധീ​റി​ന്
Tuesday, April 13, 2021 1:19 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ഹോ​സ്പി​റ്റ​ൽ എം​ഡി​യും എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന ഡോ. ​പി.​എ. ല​ളി​ത​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തെ അ​വാ​ർ​ഡ് മ​ട്ട​ന്നൂ​ർ ‌ആ​ശ്ര​യ ഹോ​സ്പി​റ്റ​ൽ ഉ​ട​മ ഡോ. ​സു​ചി​ത്ര സു​ധീ​റി​ന്.
സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തു​ള്ള മി​ക​ച്ച വ​നി​ത സം​രം​ഭ​ക​രെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് സോ​ഷ്യ​ൽ എ​ന്‍റ​ർ​പ്ര​ണ​ർ അ​വാ​ർ​ഡ് ഫോ​ർ വു​മ​ൺ-2021. പെ​യി​ൻ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​ഷ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​യാ​യ ഇ​വ​ർ കൗ​മാ​ര​ക്കാ​രു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ണ​ത്തി​ന് ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ, ജേ​സീ​സ് അ​വാ​ർ​ഡ് ഫോ​ർ വു​മ​ൺ​സ് ഹെ​ൽ​ത്ത് അ​വ​യ​ർ​നെ​സ് എ​ന്നി​വ​യ്ക്ക് അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. ല​യ​ൺ​സ് ക്ള​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ വ​നി​ത​കൂ​ടി​യാ​ണി​വ​ർ.
ച​ന്ദ്രി​ക ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ ക​മാ​ൽ വ​ര​ദൂ​ർ, ധ​നം മാ​ഗ​സി​ൻ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ കു​ര്യ​ൻ ഏ​ബ്ര​ഹാം, സി​എം​എ മു​ൻ അ​ധ്യ​ക്ഷ​ൻ അ​ജ​യ​ൻ, സു​പ്ര​ഭാ​തം എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ എ. ​സ​ജീ​വ​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ധാ​കൃ​ഷ​ണ​ന്‍ തി​രൂ​ർ എ​ന്നി​വ​രടങ്ങിയ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് നിർണയിച്ചത്.