യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ത്തി​ച്ച കേ​സിൽ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, April 12, 2021 12:51 AM IST
നാ​ദാ​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​പ്ര​വീ​ണ്‍​കു​മാ​റ​ന്‍റെ ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് തി​വെ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​രി​ങ്ങ​ണ്ണൂ​ര്‍ കാ​യ​പ്പ​ന​ച്ചി സ്വ​ദേ​ശി​ക​ളാ​യ പു​തു​ക്കൂ​ല്‍ താ​ഴെ കു​നി പി.​കെ. ഷൈ​ജു (37), ത​ച്ചോ​ളി​ക്കു​നി അ​ഷ​റ​ഫ് (47) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം സി​ഐ എ​ന്‍.​കെ. സ​ത്യ​നാ​ഥ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് ഇ​രി​ങ്ങ​ണ്ണൂ​ര്‍ സ്വ​ദേ​ശി ഇ.​കെ. അ​ബൂ​ബ​ക്ക​റി​ന്‍റെ ഫാ​മ​ലി സൂ​പ്പ​ര്‍​മാ​ര്‍​ക്റ്റ് തീ ​വ​ച്ച് ന​ശി​പ്പി​ച്ച​ത്.
സം​ഭ​വ​ത്തി​ല്‍ എ​ട്ട് ല​ക്ഷ​ത്തി​ല്‍ പ​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. മോ​ട്ടോ​ര്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് തി ​വ​യ്പ്പി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഷൈ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്ക് സം​ഭ​വ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ദാ​പു​രം, വ​ട​ക​ര മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ്, എ​ക്സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യാ​ണ് ഷൈ​ജു.