ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധം! ബീ​ച്ചു​ക​ളി​ല്‍ പ്ര​വേ​ശ​നം രാത്രി ഏ​ഴു​വ​രെ
Sunday, April 11, 2021 12:25 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ എ​ല്ലാ​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

ബീ​ച്ചു​ക​ളി​ലും മ​റ്റു ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി എ​ത്തു​ന്ന​ത് ഭീ​തി​ജ​ന​ക​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ളു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തും. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ക​യാ​ണെ​ങ്കി​ല്‍ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​ന് പോ​ലീ​സി​നും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്കും ഡെ​സ്റ്റി​നേ​ഷ​ന്‍ മാ​നേ​ജ​ര്‍​മാ​ര്‍​ക്കും ചു​മ​ത​ല ന​ല്‍​കി.

വൈ​കീ​ട്ട് ഏ​ഴി​നു ശേ​ഷം ബീ​ച്ചു​ക​ളി​ല്‍ ആ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ല. അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ 100 ല്‍ ​കൂ​ടു​ത​ല്‍ പേ​ര്‍ ഒ​ത്തു​കൂ​ടാ​ന്‍ പാ​ടി​ല്ല. 10 വ​യ​സി​നു താ​ഴെ​യും 60 വ​യ​സി​നു മു​ക​ളി​ലും ഉ​ള്ള​വ​രു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്ക​ണം. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യി ഉ​ണ്ടാ​വ​ണം. വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ കൂ​ടു​ത​ല്‍ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​ത് ക​ര്‍​ശ​ന​മാ​യും ത​ട​യും. 200 പേ​ര്‍​ക്ക് മാ​ത്ര​മേ വി​വാ​ഹ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളു. അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണെ​ങ്കി​ല്‍ 100 പേ​ര്‍​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ളു.

ച​ട​ങ്ങു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പൊ​തു​വാ​ഹ​ന​ങ്ങ​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ല്‍ കൂ​ടു​ത​ല്‍ പേ​രെ യാ​ത്ര​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.​പ്രാ​യ​മാ​യ​വ​ര്‍ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ഷോ​പ്പു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, മാ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. 30 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​ത്തി​ന് ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ.​കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം ഒ​രു വ​ര്‍​ഷം ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും​കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.

സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ്, എ​ഡി​എം എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, ഡി​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. റം​ല, റൂ​റ​ല്‍ അ​ഡി. എ​സ്പി എം. ​പ്ര​ദീ​പ് കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എം. പീ​യൂ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ പി. ​മോ​ഹ​ന​ന്‍, ടി.​വി. ബാ​ല​ന്‍, പി.​എം. അ​ബ്ദു​റ​ഹ്മാ​ന്‍, കെ. ​മൊ​യ്തീ​ന്‍ കോ​യ, ത​ള​ത്തി​ല്‍ ച​ക്രാ​യു​ധ​ന്‍, ഹ​രി​ദാ​സ് പൊ​ക്കി​ണാ​രി, കെ. ​ലോ​ഹ്യ, ഷ​ര്‍​മ്മ​ദ് ഖാ​ന്‍ ഒ​ള​വ​ണ്ണ, എ​ന്‍.​സി. മോ​യി​ന്‍ കു​ട്ടി, പി.​ആ​ര്‍. സു​നി​ല്‍ സിം​ഗ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.